കഞ്ചാവടിക്കുന്നവരെ തിരിച്ചറിയാം?

ഇപ്പോള്‍ രക്ഷകര്‍ത്താക്കളില്‍ ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാകും എന്റെ മകന്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഭാര്യമാര്‍ക്ക് ഒരു ആശങ്കയുണ്ടാകും, എന്റെ ഭര്‍ത്താവ് കഞ്ചാവിന് അടിമായാണോയെന്ന്. ഇനി അങ്ങനെ ആശങ്കകള്‍ ഒന്നും വേണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില ലക്ഷണങ്ങളിലൂടെ കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയും എന്നു ഗവേഷകര്‍ പറയുന്നു.
കഞ്ചാവ് ഉപയോഗിക്കുന്നവരാണെങ്കില്‍ അവരുടെ ചലനങ്ങളിലൂടെ ഇത് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. കഞ്ചാവ് ഉപയോഗിച്ചവര്‍ക്കു കാല്‍മുട്ടൃ ചലിക്കുന്നതിനേക്കാള്‍ കൂടുതല്‍ തോള്‍ ചലിക്കുമെന്നു പറയുന്നു. കൂടുതല്‍ തവണ തോളുകള്‍ ചലിപ്പിച്ചായിരിക്കും ഇവര്‍ നടക്കുക. ഇങ്ങനെ ഉള്ളവര്‍ നടക്കുമ്പോള്‍ കാലുകള്‍ക്കു വളവു കാണാം എന്നും പറയുന്നു. എന്നാല്‍ ഇത്തരം വൈകല്ല്യങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമെ മനസിലാകു എന്നു പറയുന്നു. ഒരു പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
https://www.facebook.com/Malayalivartha