ക്ലോറിന്‍ കലര്‍ന്ന വെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും?

വെള്ളം ഇല്ലാത്ത ഒരു ദിവസം നമുക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. ജലത്തിലൂടെ നമ്മുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ വയറിളക്കം, ഛര്‍ദ്ദി, വിവിധതരം പനികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ് പൊതുവിലുള്ള വിശ്വാസം.
യഥാര്‍ഥ ജീവജലം എന്നത് മഴവെള്ളം തന്നെയാണ്. ഇതാണ് ഏറ്റവും ശുദ്ധവും. മഴവെള്ളം പിടിച്ചുവച്ച്, ആവശ്യമെങ്കില്‍ അരിച്ചെടുത്ത്, ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്നതാണ് ഉത്തമം. പുഴകളിലൂടെ ഒഴുകി വരുന്ന ജലമാണ്, ശുദ്ധതയുടെ കാര്യത്തില്‍ മഴവെള്ളത്തിന് തൊട്ടുതാഴെ. കിണറുകളില്‍ നിന്നും ലഭിക്കുന്ന ജലവും നല്ലതുതന്നെ. കിണര്‍ പരമ്പരാഗത രീതിയില്‍ തേകി വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
നിര്‍ഭാഗ്യവശാല്‍, നമ്മുടെ ജനതയില്‍ ഭൂരിഭാഗത്തിനും മഴവെള്ളം, കിണര്‍വെള്ളം എന്നിവ ലഭ്യമല്ലാത്ത സാഹചര്യമാണ്. ശുദ്ധജല വിതരണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരും മുന്‍സിപ്പാലിറ്റികളും ഏറ്റെടുത്തതോടെ എല്ലാ വീടുകളിലും പൈപ്പുജലം ആയി. കിണറുകളും, പറമ്പിലുള്ള ചെറുകുളങ്ങളും അനാവശ്യമായതോടെ അവയെല്ലാം മൂടപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട കുടിവെള്ളം കൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ച് പൈപ്പുവഴി വിതരണം ചെയ്തു വരുന്നു. ഈ ടാങ്കുകളില്‍ ശേഖരിക്കുന്ന വെള്ളം ശുദ്ധിയാക്കാനായി ക്ലോറിന്‍ എന്ന രാസവസ്തു വ്യാപകമായി ഉപയോഗിച്ചു വരുന്നു. പുഴയിലൂടെ ഒഴുകിയെത്തുന്ന ജലം എത്ര മലിനമായാലും ക്ലോറിന്‍ കലക്കിയാല്‍ ശുദ്ധമാകുമെന്ന് പൊതുജനവും വിശ്വസിക്കുന്നു. ജലത്തിലെ മാലിന്യത്തിന്റെ തോത് കൂടുന്നതനുസരിച്ച് ക്ലോറിന്റെ അളവും കൂടുന്നു. വിഷമയമായ ഒരു രാസവസ്തുവാണ് ക്ലോറിന്‍. ഇതു ശരീരത്തിനുള്ളില്‍ ചെന്നാല്‍ പല രോഗങ്ങള്‍ക്കും കാരണമാകും. വികസിത രാജ്യങ്ങളിലൊക്കെ ജലശുദ്ധീകരണത്തിന് ക്ലോറിന്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഈ വിഷം ദിവസേന ചെറിയ അളവില്‍ കഴിക്കാനാണ് വിധി.
പൈപ്പുവെള്ളം മാത്രം ആശ്രയിക്കുന്നവര്‍ക്കും ക്ലോറിന്റെ വിഷബാധയില്‍ നിന്നും കുറെയൊക്കെ മാറി നില്‍ക്കാന്‍ സാധിക്കും. പൈപ്പില്‍ വരുന്ന ജലം, അടുക്കളയിലെ ആവശ്യത്തിനുള്ളത്, വാവട്ടം കൂടുതലുള്ള വലിയ പാത്രങ്ങളില്‍ ശേഖരിച്ചു വയ്ക്കുക. കണ്ണി അകലമുള്ള തോര്‍ത്ത് കൊണ്ടു മൂടി 24 മണിക്കൂര്‍ എങ്കിലും വയ്ക്കുക. പിന്നീട് ഉപയോഗത്തിനെടുക്കാം. ക്ലോറിന്‍ നല്ല ശതമാനം അകറ്റാന്‍ ഇത് സഹായിക്കും.
ഒന്നിനു മീതെ ഒന്നായി മൂന്ന് മണ്‍കലങ്ങള്‍ വയ്ക്കുക. മുകളിലുള്ള രണ്ടിനും അടിവശത്ത് വളരെ ചെറിയ ദ്വാരമുണ്ടായിരിക്കണം. മുകളിലത്തെ രണ്ടു കലങ്ങളില്‍ കുറച്ച് ചിരട്ടക്കരിയും, ചകിരിയും ഇട്ട് അതിന് മുകളില്‍ കഴുകിയെടുത്ത മണല്‍ ഇടുക. പൈപ്പിലൂടെ വരുന്ന ജലം മുകളിലത്തെ കലത്തില്‍ നിറച്ച് ഒഴിക്കുക. ഇത് അരിച്ച് രണ്ടാമത്തെ കലത്തിലും, അവിടെ നിന്ന് വീണ്ടും അരിച്ച് താഴത്തെ കലത്തിലും എത്തുന്നതോടെ ശുദ്ധജലം ലഭ്യമാകും. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാനും, കുടിവെള്ളമായും ഈ ശുദ്ധജലം ഉപയോഗിക്കാം.
ജലം ശുദ്ധിയാക്കാനുപയോഗിക്കുന്ന ചിരട്ടക്കരിയും, ചകിരിയും രണ്ടാഴ്ച കൂടുമ്പോള്‍ മാറ്റുന്നതും, മണല്‍ കഴുകി വൃത്തിയാക്കുന്നതും നല്ലതാണ്. ചകിരിക്കു പകരം രാമച്ചവും ഉപയോഗിക്കാം. ശുദ്ധജലം അങ്ങനെ തന്നെ കുടിക്കാന്‍ ഉപയോഗിക്കാം. തിളപ്പിച്ച വെള്ളം ആറിയ ശേഷം മാത്രമേ കുടിക്കാവൂ എന്ന ബോധനം ശരിയല്ല. തിളപ്പിക്കുന്നതിലൂടെ വെള്ളത്തിന്റെ 'ജീവനും പുതുമയും' നഷ്ടപ്പെടുകയാണ്. അണുവിമുക്തമാക്കാനാണ് വെള്ളം തിളപ്പിക്കണം എന്ന് ഉപദേശിക്കുന്നത്. അണുക്കളാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം എന്ന് പഠിപ്പിച്ചിരിക്കുന്നതിനാല്‍ തിളപ്പിക്കാത്ത വെള്ളം കുടിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. മനസ്സില്‍ രൂഢമൂലമായിരിക്കുന്ന ഈ ഭയത്തെ നീക്കുക എളുപ്പമല്ല. ഏതായാലും, തിളപ്പിച്ച വെള്ളത്തെക്കാളും ആരോഗ്യത്തിനുത്തമം സാദാ ശുദ്ധജലം തന്നെ.
ലോകത്ത് ഇന്ന് നാം കാണുകയും, അനുഭവിക്കുകയും ചെയ്യുന്ന എല്ലാ പുരോഗതികള്‍ക്കും നല്‍കേണ്ടി വന്ന വിലയാണ് ശുദ്ധജലം.
https://www.facebook.com/Malayalivartha