എലിയെ പമ്പ കടത്താൻ...

ഏത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്ന കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് എലി. ഒരു പെൺ എലി പ്രതിവർഷം 100 എലികളെ പ്രസവിക്കും. മനുഷ്യരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ എലികൾ ഉണ്ടാക്കുന്ന നാശങ്ങൾ വളരെയധികമാണ്. കൂടുതലും മനുഷ്യന്റെ സാമീപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾക്കുണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവർത്തനമാണ്. വീടുകളിൽ സാധാരണയായി കാണപ്പെടുന്നത് കറുത്ത എലിയാണ്.
എലികൾ കാർഷിക വിളകളുടെ മുഖ്യ ശത്രുക്കളാണ്. ധാന്യങ്ങളെ വൻതോത്തിൽ ഇവ നശിപ്പിക്കുന്നു. വയലുകൾ, ധാന്യപുരകൾ, പത്തായങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം എലികൾ ധാന്യവിളകൾ തിന്നൊടുക്കാറുണ്ട്. തിന്നു തീർക്കുന്നതിന്റെ പത്തിരട്ടി മറ്റുവിധത്തിൽ ഇവ നശിപ്പിക്കുന്നു. വീടുകളിൽ നിന്നും കടലാസ്, സോപ്പ്, ചാക്കുകൾ, കയർ, ഇലക്ട്രിക്ക് വയറുകൾ ഇൻസുലേഷൻ എന്നിവയും എലികൾ നശിപ്പിക്കുന്നു.
വിളഭൂമികളുടെയും ധാന്യപ്പുരകളുടെയും ഒന്നാം നമ്പർ ശത്രുക്കളായ എലികൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ധാന്യവിളകളുടെ ഏതാണ്ടു നാലിൽ ഒരു ഭാഗത്തോളം നശിപ്പിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിടിന്റെ പരിസരപ്രദേശങ്ങളിലുള്ള ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, ചെറിയ പുനങ്ങൾ എന്നിവിടങ്ങളിലാണ് എലികൾ താവളമടിക്കാറുള്ളത്. വീടും പരിസരവും ചപ്പുചവറുകളിൽ നിന്നും ആഹാരപദാർത്ഥങ്ങളുടെ ഉച്ഛിഷ്ടങ്ങളിൽ നിന്നും വിമുക്തമാക്കി സൂക്ഷിച്ചാൽ എലികളെ ദൂരീകരിക്കുവാൻ സാധിക്കും.
എലികളെ നശിപ്പിക്കുവനായി നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എലിവില്ല്, എലിപ്പത്തായം, എലിക്കെണി എന്നിവ സർവസാധാരണമായി എലിയെ പിടിക്കുവാൻ ഉപയോഗിക്കുന്നു. കൂടാതെ നിരവധി എലിവിഷങ്ങളും മാർക്കറ്റിൽ ഇന്നു സുലഭമാണ്. അമോണിയയുടെ രൂക്ഷ ഗന്ധവും എലിയെ തുരത്താന്‍ സഹായകരമാണ്. അമോണിയയുടെ ഗന്ധം ഇര പിടിക്കാന്‍ വരുന്ന തന്‍റെ ശത്രുവിന്‍റെ മൂത്രത്തിന്‍റെ ഗന്ധമായിട്ടാണ് എലികള്‍ക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ എലികള്‍ ഈ മണമുള്ള സ്ഥലത്ത് നിന്ന് ഉടനെ ഓടി രക്ഷപ്പെടും.
കര്‍പ്പൂരതുളസി തൈലം അഥവാ പുതിനയില തൈലത്തിന്‍റെ ശക്തമായ ഗന്ധം ശ്വസിക്കാന്‍ എലികള്‍ക്കാവില്ല. അതിനാല്‍ കര്‍പ്പൂരതുളസി തൈലത്തിന്‍റെ മണമുള്ള സ്ഥലങ്ങളില്‍ നിന്ന് എലികള്‍ ഓടിപ്പോകും. കര്‍പ്പൂരതുളസി തൈലം അതിനായി തുണികള്‍ ചെറിയ പന്തുകള്‍ പോലെ ചുരുട്ടി കര്‍പ്പൂരതുളസി തൈലത്തില്‍ മുക്കി വീടിന്‍റെ മുന്‍വശത്തും എലികള്‍ സാധാരണ വരുന്ന സ്ഥലങ്ങളിലും വയ്ക്കുക. ഇത് പുറത്ത് നിന്നുള്ള എലികള്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ഒപ്പം തന്നെ വീടിനകത്തുള്ള എലികളെ പുറത്തേക്ക് ഓടിക്കുകയും ചെയ്യുന്നു. പാറ്റഗുളികയും അതിന്‍റെ രൂക്ഷഗന്ധവും എലികളെ ഓടിക്കുവാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ്. ചെറിയ പ്ലാസ്റ്റിക് ഡബ്ബകളില്‍ കുറച്ച് തുളകള്‍ ഇട്ടതിന് ശേഷം (പാറ്റഗുളികയുടെ ഗന്ധം പുറത്ത് വരാന്‍ പാകത്തിനുള്ളതായിരിക്കണം തുളകള്‍) അവയില്‍ ഓരോന്നിലും 2-3 പാറ്റഗുളികകള്‍ വീതം ഇട്ട് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക. പാറ്റഗുളിക ഈ രീതിയിലും എലികളെ ഓടിക്കുവാനും, വീട്ടിലേക്ക് കയറുന്നത് തടയുവാനും സാധിക്കുന്നതാണ്. അത് വഴി നിങ്ങളുടെ മച്ചിന്‍പുറം എലികളില്‍ നിന്ന് സ്വാതന്ത്രമാകുകയും ചെയ്യും.
കരയാമ്പുവിന്‍റെ ഗന്ധവും എലികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. കരയാമ്പുവിന്‍റെ മണമുള്ള സ്ഥലത്ത് നിന്നും എലികള്‍ തിരിഞ്ഞോടും എന്നാണ് പറയുന്നത്. ഈ രീതി പ്രകാരം എലിയെ ഓടിക്കുവാന്‍ കരയാമ്പുവോ അല്ലെങ്കില്‍ കരയാമ്പൂ തൈലമോ ഉപയോഗിക്കാം. കരയാമ്പൂ തൈലം ഇതിനായി കുറച്ച് തുണികള്‍ പന്തുകള്‍ പോലെ ഉരുട്ടി അത് കരയാമ്പൂ തൈലത്തില്‍ മുക്കി എലി ഒളിച്ചിരിക്കുന്ന ഇടങ്ങളിലും, വീടിന്‍റെ മുന്‍വശങ്ങളിലും എലികള്‍ വീടിനകത്തേക്ക് കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും വയ്ക്കുക. ഇതുവഴി എലിയെ തുരത്തുവാൻ കഴിയും.
https://www.facebook.com/Malayalivartha