അവളുടെ മൂക്ക് കണ്ടാലറിയാം...

ശ്വസിക്കാനും മണക്കാനുമുള്ള ഇന്ദ്രിയമാണു മൂക്ക്. മുഖസൗന്ദര്യത്തിന് മൂക്കിനുള്ള പ്രാധാന്യം വളരെ വലുതാണ്. മൂക്കിനു അത്രയേറെ പ്രാധാന്യമുള്ളതുകൊണ്ടാണല്ലോ മൂക്കുത്തി അണിഞ്ഞ് മോടി പിടിപ്പിക്കുന്നതും. സർജറി ചെയ്ത് മൂക്കിന്റെ സൗന്ദര്യം കൂട്ടിയ താരങ്ങളെയും നമുക്കറിയാം. എല്ലാവരുടെയും മൂക്കിന്റെ ആകൃതി ഒരുപ്പോലെയായിരിക്കില്ല. വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമായിരിക്കും ഓരോരുത്തരുടെയും മൂക്ക്. മൂക്കിന്റെ ആകൃതി നോക്കി സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാൻ കഴിയും.
സ്ത്രീകളില്‍ ഏറ്റവും ഭാഗ്യമുള്ള മൂക്ക് കോണ്‍വെക്‌സ് മൂക്കാണ്. വലിയൊരു നേതൃപാടവം ഇത്തരം സ്ത്രീകള്‍ക്കുണ്ടാവും. മറ്റുള്ളവരെ അടക്കി ഭരിക്കാനും മറ്റുള്ളവരുടെ വാക്കുകളില്‍ നിന്ന് പ്രശസ്തി പിടിച്ചു പറ്റാനും കോൺവെക്സ് ആകൃതിയിലുള്ള മൂക്കുള്ളവർക്ക് കഴിയും. വളവില്ലാത്ത മൂക്കുള്ള സ്ത്രീകൾ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുള്ള ഒരു ജീവിതമായിരിക്കും നയിക്കുന്നത്. ഇവര്‍ നല്ല ബുദ്ധിശാലികളും ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെട്ട് ഉയർച്ചയിലെത്തുന്നവരുമായിരിക്കും.
ഇനി പരന്ന മൂക്കുള്ളവരുടെ കാര്യം പറഞ്ഞാൽ മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ മിടുക്കരായിരിക്കും. കല, സാഹിത്യം എന്നീ മേഖലകളിലും പ്രശസ്തി പിടിച്ചു പറ്റാൻ ഇവർക്ക് സാധിക്കും. ഇത്തരം മൂക്കുള്ള സ്ത്രീകള്‍ ജീവിതത്തില്‍ വളരെ ഉന്നതിയിലെത്തുമെങ്കിലും ഇവരുടെ കുടുംബ ജീവിതം പലപ്പോഴും ഭിന്നാഭിപ്രായങ്ങൾ നിറഞ്ഞതായിരിക്കും. നല്ല നീളമുള്ള മൂക്കുള്ളവര്‍ ഭാഗ്യവാന്‍മാരായിരിക്കും. ആശയക്കുഴപ്പമില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ഇത്തരക്കാര്‍ക്കു കഴിയും. നല്ല സംഘാടന പാടവം ഇവരുടെ കൂടപ്പിറപ്പായിരിക്കും. ഏത് കാര്യത്തിനും ഉറച്ച തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.
കോണ്‍കേവ് ആകൃതിയിലുള്ള മൂക്കുള്ള സ്ത്രീകള്‍ വളരെയധികം ദയയുള്ളവരായിരിക്കും. ഇതുപോലുള്ള മൂക്കുള്ളവര്‍ക്ക് പെട്ടെന്ന് സങ്കടം വരും. എങ്കിലും എത്ര അദ്ധ്വാനിച്ചിട്ടായാലും വിജയത്തിലെത്താൻ ഇവർക്ക് കഴിയും. മാത്രമല്ല ഇവർ സഹായമനസ്കരുമായിരിക്കും. വളഞ്ഞ മൂക്കുള്ള സ്ത്രീകൾ ജീവിതത്തില്‍ സാമ്പത്തികമായും ഉയര്‍ന്നു നില്‍ക്കുന്നവരായിരിക്കും. കലയുമായി ഏറ്റവും അടുത്തബന്ധം പുലര്‍ത്തുന്നവരെങ്കിലും വളഞ്ഞ മൂക്കുള്ള സ്ത്രീകള്‍ കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ചെറിയ മൂക്കുള്ളവര്‍ കുശാഗ്രബുദ്ധിക്കാരും അവരുടെ കാര്യസാധ്യത്തിനായി എന്തും സഹിക്കാന്‍ തയ്യാറാകുന്നവരുമായിരിക്കും. പുതിയ പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവരുമായിരിക്കും ഇവര്‍.
https://www.facebook.com/Malayalivartha