മൂക്ക് കുത്തുമ്പോൾ...

മൂക്കിന് അലങ്കാരമായി ഉപയോഗിക്കുന്ന ഒരു ആഭരണമാണ് മൂക്കുത്തി. സാധാരണയായി ലോഹത്തിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതലേ ഒരു സ്ത്രീകളുടെ ഒരു പ്രധാന ആഭരണമാണ്. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകാൾ പരമ്പരാഗതമായ രീതിയിൽ മൂക്ക് കുത്തി വിവിധ തരം ആഭരണങ്ങൾ അണിയുന്നു. പാരമ്പര്യമല്ലാതെ ഫാഷനും മറ്റുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മൂക്കുത്തികൾ ഉപയോഗിക്കുന്നുണ്ട്.
പാരമ്പര്യമായി പ്രസവം എളുപ്പമാക്കാനായി മൂക്കിന്റെ ഇടത്തുവശത്തായിട്ടാണ് മൂക്കുത്തി അണിയുന്നത് എന്ന് പറയപ്പെടുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് മൂക്കിന്റെ ഇടതുവശത്തെ ആയുർവേദഗ്രന്ഥങ്ങളിലും പരാമർശിച്ചുകാണുന്നത്. മൂഖ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ആഭരണമാണ് മൂക്കുത്തി. അതുകൊണ്ടുതന്നെ മിക്ക പെൺകുട്ടികളും മൂക്ക് കുത്താറുണ്ട്. സാധാരണ ബ്യൂട്ടിപാർലറുകളിൽ പോയാണ് പെൺകുട്ടികൾ മൂക്ക് കുത്തുന്നത്. ഇങ്ങനെ ചെയ്യുന്നതിന് മുൻപ്തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വിദഗ്ദ്ധരായ തട്ടാന്മാരെ കാണണം.
മൂക്ക് കുത്തുമ്പോൾ വളരെ ചെറിയ മൂക്കുത്തി അണിയുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ചെറിയ സ്റ്റഡായിരിക്കും കാഴ്ചയില്‍ ഭംഗി നല്‍കുന്നത്. സ്വര്‍ണത്തിലോ ഡയമണ്ടിലോ ഉള്ളവ അണിയുന്നതായിരിക്കും ഭംഗി. തുമ്മല്‍, ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ മൂക്കുത്തി അണിയാതിരിക്കുന്നതാണ് നല്ലത്. അത്തരക്കാര്‍ മൂക്ക് കുത്തുന്നത് തലവേദനയ്ക്കിടയാക്കും. മൂക്ക് കുത്തിയ ശേഷം മുറിവില്‍ ഉപ്പു വെള്ളം തേയ്ക്കുന്നത് മുറിവ് പെട്ടെന്നുണങ്ങുന്നതിനും അണുബാധയുണ്ടാകാതിരിക്കുന്നതിനും സഹായിക്കും.
മുഖത്ത് ഫേഷ്യലുകള്‍ ചെയ്യും മുന്‍പ് മൂക്കുത്തി അഴിച്ചു വയ്ക്കുക. ഇല്ലെങ്കിലത് അണുബാധയ്ക്കും മുക്കുത്തിയുടെ തിളക്കം നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഗണ്‍ഷൂട്ട് ചെയ്യുന്നവര്‍ ഒരാഴ്ചയോ 10 ദിവസമോ കഴിയുമ്പോള്‍ അത് മാറ്റി സ്വര്‍ണത്തിന്റെ മൂക്കുത്തി ഉപയോഗിക്കുക. പഴയ മൂക്കുത്തി കൂടുതലായി ഉപയോഗിച്ചാല്‍ മുറിവ് പഴുക്കാനിടയാക്കും.ഇടതു വശത്താണോ വലതു വശത്താണോ നിങ്ങള്‍ മൂക്കുത്തി അണിയുന്നതെന്ന കാര്യം മുന്‍കൂട്ടി തീരുമാനിക്കുക. അതിനനുസരിച്ച്, കൃത്യമായ ഭാഗം രേഖപ്പെടുത്തി ചെയ്ത് വേണം കുത്താന്‍. സാധാരണയായി മൂക്കുത്തി അണിയുന്നതിനു മൂക്കിന്റെ വശങ്ങളിലുളള തരുണാസ്ഥിയിൽ ആണെങ്കിലും അപൂർവമായി ചിലർക്ക് മൂക്കിന്റെ നടുക്കുളള ഭാഗത്തും തുളയ്ക്കാറുണ്ട്. നടുക്കുളള ഭാഗത്തു തുളയ്ക്കുമ്പോൾ തരുണാസ്ഥി ഒഴിവാക്കി ഏറ്റവും താഴ്ഭാഗത്തുളള ചർമത്തിൽ മാത്രം തുളയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. താരതമ്യേന എളുപ്പമായ ഒരു പ്രക്രിയയാണെങ്കിലും മൂക്കുത്തി അണിയുന്നത് സൂക്ഷിച്ചു വേണം. അല്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം.
https://www.facebook.com/Malayalivartha