ജീൻസ് പുത്തനായിരിക്കാൻ...

ജീൻസ് കാലുറ ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു നിർമ്മിക്കുന്നത്. 1873ൽ ആണ് ജീൻസ് എന്നു സാധാരണ നാം വിളിക്കുന്ന നീല ജീൻസ് എന്ന പ്രത്യേകതരം പാന്റ്സ് കണ്ടുപിടിച്ചത് ജേക്കബ് ഡേവിസ്, ലെവി സ്ട്രാസ്സ് എന്നിവരാണ്. ഈ പരുക്കൻ വസ്ത്രം യഥാർഥത്തിൽ ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണു തയ്യാറാക്കിയത്. പക്ഷെ, ജീൻസ് കൗമാരപ്രായക്കാരുടെ ഇടയിലും ഹിപ്പികൾ പോലുള്ള ഗ്രൂപ്പുകൾക്കിടയിലുമാണു പ്രചാരം കൂടിയത്.
ചരിത്രപരമായ ചില ജീൻസ് ബ്രാന്റുകളാണ് ലെവീസ്, ലീ, റാംഗ്ലർ എന്നിവ. ജീൻസ് പല രൂപത്തിൽ എത്തുന്നു. ഇറുകിയത്, ഉരുണ്ടത്, വണ്ണം കുറഞ്ഞത്, നീണ്ടത്, ബൂട്ട് കട്ട്, ഇടുങ്ങിയ ബോട്ടം, അരയ്ക്കു താഴെ, ഫിറ്റല്ലാത്തത്, തിളങ്ങുന്നവ എന്നിങ്ങനെ. ലോകത്തൊട്ടാകെ വിവിധ ജനങ്ങൾക്കിടയിൽ ജീൻസിന്റെ പ്രചാരം വർദ്ധിച്ചു വരുന്നു. അവ പല സ്റ്റൈലിലും നിറങ്ങളിലും ലഭ്യമാണ്. നീലജീൻസിനെ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായാണ് ഇന്നു കാണുന്നത്. ഇന്ന് ജീൻസ് ധരിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. പലപ്പോഴും സ്ത്രീകൾ ജീൻസ് ധരിക്കുന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും ജീൻസ് ഉപേക്ഷിക്കാൻ ആരും തയ്യാറല്ല. എന്നാല്‍ ഇത് ഉപയോഗിക്കുന്നവര്‍ അത് എത്രത്തോളം വൃത്തിയായി ഉപയോഗിക്കുന്നു എന്നതാണ് കാര്യം. ജീൻസിന്റെ പുതുമ നഷ്ടപ്പെടുമെന്ന് കരുതി വല്ലപ്പോഴും മാത്രം ജീൻസ് കഴുകുന്നവരാണ് മിക്കവാറും ആളുകൾ. ജീൻസ് പുത്തനായിരിക്കാൻ ചില പൊടികൈകൾ ഉണ്ട്.
ജീന്‍സിലെ മോശപ്പെട്ട അഴുക്കുകളും കറകളും അണുക്കളുമെല്ലാം നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഡ്രൈ ക്ലീനിംഗ് ആണ്. ജീന്‍സിന്‍റെ വശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള എണ്ണമയം ഡ്രൈ ക്ലീനിങ്ങിലൂടെ എളുപ്പത്തില്‍ നീക്കം ചെയ്യാം. ഡ്രൈ ക്ലീനിംഗ് കുറച്ച് ചിലവ് കൂടിയ കാര്യമായതിനാല്‍ മാസത്തില്‍ ഒരു തവണ ചെയ്‌താല്‍ മതിയാകും. ജീന്‍സ് എപ്പോഴും പുതുമയും ഭംഗിയുള്ളതുമായി നിലനിര്‍ത്താന്‍ ഇത് നല്ലൊരു മാർഗമാണ്. ജീന്‍സ് ഫ്രീസറില്‍ വയ്ക്കുന്നതിനെ പറ്റി ചിലപ്പോള്‍ കേട്ടിട്ടുണ്ടാവാം. ഇത് ജീന്‍സില്‍ ഒളിഞ്ഞിരിക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കുകയും ജീന്‍സിന്‍റെ ദുർഗന്ധമകറ്റുകയും ചെയ്യുന്നു. ജീന്‍സ് നന്നായി മടക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടി വച്ചശേഷം ഉയര്‍ന്ന താപനിലയില്‍ സൂക്ഷിക്കുന്നത് അതിലെ ബാക്റ്റീരിയകളെയും മറ്റും നശിപ്പിച്ച് രോഗാണുവിമുക്തമാക്കുവാനും ജീന്‍സ് ദിവസം മുഴുവനും പുതുമയോടെ നിലനിര്‍ത്തുവാനും സഹായിക്കും. കഴുകാതെ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷഗന്ധം അകറ്റുവാനും ഇത് സഹായിക്കും.
ജീന്‍സ് സൂക്ഷിക്കുന്നതിന് അതിലെ ടാഗിനുള്ള പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ ജീന്‍സ് നിർമിച്ചിരിക്കുന്നത് ഏത് തരം തുണികൊണ്ടാണെന്നും അത് കഴുകുന്ന രീതി എങ്ങനെയാണെന്നും ടാഗ് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. പ്രീ വാഷ്ഡ് അല്ലെങ്കില്‍ പ്രീ ഡിസ്ട്രസ്സ്ഡ് എന്നാണ് കൊടുത്തിരിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം ജീന്‍സ് ഒരു തവണ ഉപയോഗിച്ചാണെന്നും കഴുകിയതാണെന്നുമാണ്. ജീന്‍സില്‍ ചൂട് പിടിപ്പിക്കുക എന്നത് ഒഴിവാക്കേണ്ട ഒരു പ്രധാന കാര്യമാണ്. കാരണം, ചൂടേല്‍ക്കുന്നത് ജീന്‍സിന്‍റെ തുണിയെ ബാധിക്കാനിടയുണ്ട്. അതിനാല്‍ അലക്കിയ ഉടനെ അത് വെയിലത്ത് ഉണക്കാന്‍ ഇടാതെ, ചൂടില്ലാത്ത ഇടത്ത് കാറ്റുകൊണ്ട് ഉണക്കുക. കഴിവതും ജീന്‍സ് കൈ കൊണ്ട് കഴുകാന്‍ ശ്രമിക്കുക. കാരണം, അത് ജീന്‍സ് തുണി ചുരുങ്ങിപ്പോകാതിരിക്കാന്‍ സഹായിക്കുന്നു. ജീന്‍സ് കാണുന്നത് പോലെ അത്ര പരുപരുത്ത തുണിയല്ല. ജീന്‍സ് അലക്കുമ്പോള്‍ ശ്രദ്ധ വേണം. അലക്കുമ്പോള്‍ തുണിയില്‍ ഒരുപാട് ആയാസം കൊടുക്കുകയും അരുത്. അതിനാല്‍ കൈകൊണ്ട് കഴുകുന്നതാണ് ഏറ്റവും നല്ലത്.
https://www.facebook.com/Malayalivartha