നഖം കടിച്ചാൽ...

നഖം കടിക്കുന്നത് പലരുടെയും ശീലമായി മാറിയിരിക്കുകയാണ്. ശരീരത്തിന്റെ പകുതി വിഷവും പുറംതള്ളുന്നത് നഖത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകുന്നു. ഒരാളുടെ വ്യക്തിശുചിത്വത്തിൽ നഖം കടിക്കുള്ള പങ്ക് വളരെ വലുതാണ്. നഖം വായില്‍ വെച്ച് കടിക്കുമ്പോള്‍ ഉമിനീര്‍ തൊലിക്കടിയിലേക്ക് പോയി അണുബാധക്ക് കാരണമാകുന്നു. ടെന്‍ഷൻ അടിക്കുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴുമാണ് കൂടതല്‍ ആളുകളും നഖം കടിക്കുന്നതെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലും കണ്ടു വരുന്നത്. എന്തും പെര്‍ഫെക്ടായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലായി നഖം കടിക്കുന്നത്. ഇക്കൂട്ടര്‍ വേഗത്തില്‍ ടെന്‍ഷനടിക്കും. ഇവര്‍ക്ക് ഒരിക്കലും ആനായാസകരമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകില്ല. ഈ ആധിയാണ് നഖം കടിയായി മാറുന്നത്. വായ് നാറ്റത്തിന്റെ പ്രധാന കാരണം ഒരു പക്ഷേ നഖം കടിക്കുന്നതായിരിക്കും. നഖം കടിക്കുന്നതിലൂടെ വായ്‌നാറ്റം കൂടാനുള്ള സാധ്യതയുണ്ട്. നഖം കടിക്കുന്നതിലൂടെ നെയില്‍ പോളിഷെന്ന വിഷത്തിനെ വയറ്റിലേക്ക് വിടുന്നു. ഇത് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകും.
നഖംകടിക്കുന്ന ശീലമുള്ളവരില്‍ രോഗപ്രതിരോധ ശേഷി കുറയാന്‍ സാധ്യതയുണ്ട്. നഖത്തിന് ഇടയില്‍ ഒളിഞ്ഞിരിക്കുന്ന ഹാനികരമായ വൈറസ് നഖം കടിക്കുമ്ബോള്‍ നമ്മുടെ ശരീരത്തിന് ഉള്ളിലേക്ക് എത്താനുള്ള സാധ്യതയേറെയാണ്. ഇവയില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന വൈറസുകളുമുണ്ട്. ഇവയുടെ പ്രവര്‍ത്തനം രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നതാണ്. അലര്‍ജി പോലെയുള്ള പ്രശ്നങ്ങളിലൂടെ ജലദോഷവും തുമ്മലും ആസ്ത്മ പോലെയുള്ള ശ്വാസകോശ രോഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നഖം കടിച്ചാൽ വളഞ്ഞ പല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പല്ലുകളുടെ ആരോഗ്യത്തിനും പല്ലിന് മോണക്കും കേട്പാടുകളുമുണ്ടാകുന്നു. അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ പകരാന്‍ നഖം കടി കാരണമാകും. വിരലില്‍ അരിമ്പാറ ഉണ്ടെങ്കില്‍ അത് ചുണ്ടിലേക്കും മറ്റും പകരാന്‍ കാരണമാകുന്നു.
https://www.facebook.com/Malayalivartha