കാന്‍സറിന് ഇടയാക്കുമോ യൂഫോര്‍ബിയ ചെടി ?

അലങ്കാര ചെടിയായി വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന യൂഫോര്‍ബിയ, കാന്‍സര്‍ ഉണ്ടാക്കും എന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ നിന്നും ഈ ചെടി പിഴുതുകളഞ്ഞു. യഥാര്‍ഥത്തില്‍ നിരുപദ്രവകാരിയായ ഒരു ചെടിയാണിത്. കാന്‍സര്‍ പോയിട്ട് ഒരു ജലദോഷം പോലും ഈ ചെടി വിചാരിച്ചാല്‍ ഉണ്ടാക്കാനാവില്ല.
യൂഫോര്‍ബിയ കാന്‍സര്‍ ഉണ്ടാക്കും എന്ന് വിചാരിക്കാവുന്ന യാതൊരു തെളിവുകളുമില്ല. അത്തരം പഠനങ്ങള്‍ ഒന്നും തന്നെയില്ല. ഇത്തരം ഒരു പ്രചാരണം ഉണ്ടായതിന്റെ അടിസ്ഥാനം ആഫ്രിക്കയില്‍ കാണുന്ന മില്‍ക്ക് ബുഷ് എന്ന യൂഫോര്‍ബിയ ടിരുക്കാലി (Euphorbia Tirucalli) എന്ന ചെടിയെ സംബന്ധിച്ച് പുറത്തുവന്ന ഒരു പഠനമാണ്. മില്‍ക്ക് ബുഷ് ചെടി ഒരുതരം ലിംഫോമ രോഗം വരാനുള്ള സാധ്യത കൂട്ടുന്നു എന്ന് അടുത്തിടെ ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
Epstein Barr Virsu വരുത്തുന്ന Burkitt's Lymphoma എന്ന രോഗം മില്‍ക്ക് ബുഷ് ചെടിയുടെ സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ കൂടുന്നു എന്ന് പഠനഫലം വന്നിരുന്നു. യൂഫോര്‍ബിയ എന്ന പേരിലെ സാമ്യം മൂലം നമ്മുടെ നാട്ടിലെ യൂഫോര്‍ബിയ ചെടികളുടെ നാശത്തിനാണ് അത് വഴിവെച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് ശാസ്ത്രസമൂഹം പറയുന്നത്.
https://www.facebook.com/Malayalivartha