ആരോഗ്യത്തിന് നീന്തല്‍
ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്‌ടമാകുന്ന വ്യായമമാണു നീന്തല്‍. ഇത് ഒരുമിച്ച് ചെയ്യുമ്പോള്‍ ഏറെ ആഹ്ലാദം പ്രദാനം ചെയ്യും. സന്ധി വേദനയും മറ്റും മൂലം നടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതൊരു മികച്ച വ്യായമമാണ്. ശരീരത്തിലെ എല്ലാ പേശികളും ഈ വ്യായാമത്തില്‍ സജീവമായി ഉള്‍പ്പെടുന്നു. കാല്‍മുട്ടു വേദനയുളളവര്‍ക്ക് ഇത് ഉത്തമമാണ്. കുറച്ചുസമയം നീന്തിയിട്ട് എല്ലാവരും വെറുതേ വെളളത്തില്‍ തിമിര്‍ത്തു രസിച്ചാല്‍ വ്യായാമത്തിന്റെ പ്രയോജനം ലഭിക്കില്ല. ഒരേവേഗത്തില്‍ നിര്‍ത്താതെ നീന്തണം.
ഇതൊരു മികച്ച കാര്‍ഡിയോ വ്യായാമമാണ്. ഇപ്പോള്‍ സ്വിമ്മിങ് പൂളിനകത്ത് ചെയ്യാവുന്ന എയ്‌റോബിക് വ്യായാമം ചെയ്യുന്നതിന് കൂടുതള്‍ ശാരീരികായാസം വേണം. ഇടവേളയില്ലാതെ നീന്തുന്നതാണു നല്ലത്. പൂളില്‍ നീന്തുമ്പോള്‍ ചെന്നെത്തുന്ന അറ്റംവരെയുളള ദൂരമാണ് ലാപ്. അവിടെ ബ്രേക്കെടുക്കതെ തിരിഞ്ഞു നീന്തുകയാണ് വേണ്ടത്. സാധാരണയായി നീന്തലില്‍ അപ്പര്‍ ബോഡി മസിലുകള്‍ അതായത് പിന്‍ഭാം, നെഞ്ച്, തോളുകള്‍, കൈകള്‍ എന്നിവിടങ്ങളിലെ മസിലുകള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ ശരീരത്തിലും മികച്ചരീതിയില്‍ വര്‍ക്‌ഔട്ട് ലഭിക്കുന്ന വ്യായാമമാണു നീന്തല്‍.
https://www.facebook.com/Malayalivartha