പല ഡോക്ടമാരെയും കണ്ടു, നിരവധി ചികിത്സകള്‍ നടത്തി, ഒന്നിനും ഫലം ഉണ്ടായില്ല... വന്ധ്യതാ വരാന്‍ മൂന്ന് കാരണങ്ങള്‍

പ്രവാസികളായ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാന്‍ പ്രയാസമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളുണ്ടാകാത്ത ദമ്പതികളുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ വന്‍ വര്‍ദ്ധനവാണ് അടുത്ത കാലത്തുണ്ടായിട്ടുള്ളത്. പ്രവാസികളായ ഇന്ത്യക്കാരിലും ഈ വന്ധ്യത അപകടകരമാം വിധം വര്‍ദ്ധിച്ചുവരികയാണ്. എന്താണ് അതിനുള്ള കാരണങ്ങള്‍.
പ്രധാനമായും 3 കാരണങ്ങളാണ് ഡോക്ടര്‍ സി മുഹമ്മദ് അഷറഫ് ചൂണ്ടിക്കാണിക്കുന്നത്. മലിനീകരണം, പൊണ്ണത്തടി, മാനസീക സമ്മര്‍ദ്ദം എന്നിവയാണ് അവ.
ലോകവ്യപകമായി വന്ധ്യത വര്‍ദ്ധിക്കാനുണ്ടായ പ്രധാനകാരണം മലിനീകരണമാണ്. വളങ്ങളുടേയും കീടനാശിനികളുടേയും അമിതമായ ഉപയോഗം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ പ്രത്യുല്പാദന ശേഷിയെ ബാധിക്കും. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളും ഇത്തരത്തില്‍ പിടിപെടുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
ഏതാണ്ട് 26,000 കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ചികില്‍സയിലൂടേയും കൗണ്‍സിലിങ്ങിലൂടേയും കുട്ടികളെ നല്‍കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട് ഡോ അഷറഫ് പറഞ്ഞു. ഇപ്പോള്‍ യുഎഇയിലെ ആസ്തര്‍ ക്ലിനിക്ക്, അല്‍ തായിഫ് മെഡിക്കല്‍ സെന്റര്‍, മെഡ്‌കെയര്‍ ക്ലിനിക് ദുബൈ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.
സ്വര്‍ണപണിക്കാര്‍, പാചകക്കാര്‍, പെട്രോള്‍ സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍, എണ്ണപ്പാടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വന്ധ്യതാസാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha