ഓടുമ്പോൾ സ്ത്രീകളുടെ സ്തനങ്ങൾക്ക് സംഭവിക്കുന്നത്...

ശരീരത്തിന് പൂർണമായും വ്യായാമം ലഭിക്കാന്‍ ഓട്ടം പോലെ മികച്ച മറ്റൊന്നില്ല. ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രായഭേദമന്യേ ഏതൊരാളും രാവിലെ ഓട്ടം പതിവാക്കാറുണ്ട്. എന്നാല്‍ ഏതൊരു വ്യായാമം ചെയ്യുന്നതിനുമുമ്പും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വിരുദ്ധമായി പ്രവര്‍ത്തിക്കും. ശരീരത്തിന് ദോഷമുണ്ടാവുകയും ചെയ്യും. ഓട്ടം വളരെ നല്ലതാണ്. എന്നാല്‍ അത് ദോഷമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകൾ ഓടുമ്പോൾ അവരുടെ സ്തനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഓട്ടത്തിനിടയിൽ സ്ത്രീകൾ ശ്രദ്ധ പുലർത്തണം. വ്യായാമ സമയത്ത് സ്തനങ്ങളുടെ ചലനം കുറയ്ക്കുന്ന തരത്തിലുള്ള ബ്രാ ധരിക്കാൻ ശ്രദ്ധിക്കുക.
സ്ത്രീയുടെ ശരീരം അനങ്ങുമ്പോൾ സ്തനങ്ങൾക്കും ചലനം സംഭവിക്കാറുണ്ട്. പ്രത്യേകിച്ചും വലിയ സ്തനങ്ങൾ ഉള്ളവരാണെങ്കിൽ വ്യായാമം ചെയ്യുന്ന സമയത്ത് വേണ്ട പിന്താങ്ങൽ നൽകേണ്ടതുണ്ട്. അല്ലെങ്കിൽ സ്തനങ്ങൾക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇത് കോശബന്ധങ്ങൾ നശിക്കാനും സ്തനങ്ങൾ തൂങ്ങുന്നതിനും കാരണമാകും. സാധാരണ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കരുതുന്നത് ഓടുമ്പോൾ മുകളിലോട്ടും താഴോട്ടുമാണ് സ്തനങ്ങൾ ചലിക്കുന്നതെന്നാണ്. എന്നാൽ വാസ്തവത്തിൽ എട്ട് എന്ന സംഖ്യയുടെ ആകൃതിയിലാണ് സ്തനങ്ങൾ ചലിക്കുന്നത്.
https://www.facebook.com/Malayalivartha