ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങിയാൽ...

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉറക്കം. മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. നാം ഉറങ്ങുന്ന രീതി നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.
നമ്മുടെ ആരോഗ്യത്തിനു ഗുണകരമാകുന്ന തരത്തിൽ നമ്മുടെ ഉറക്കത്തിന്റെ ശൈലിയും സ്ഥാനവും മാറ്റാവുന്നതാണ്. ആയുര്‍വേദ പ്രകാരം ശരീരത്തിന്റെ ഇടതുഭാഗം വലതുഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണെന്നാണ് പറയപ്പെടുന്നത്. ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ അടക്കം പറയുന്നത് ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് ഉചിതമെന്നാണ്. ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം അടക്കം നല്ല ദഹനത്തിനും ഇടതുവശം ചെരിഞ്ഞ് കിടക്കുന്നതാണ് ഉചിതമെന്ന് ഉറക്കരോഗ വിദഗ്ധര്‍ പറയുന്നു. ബ്രിട്ടനിൽ നടത്തിയ പഠനത്തിൽ 20 ശതമാനം ബ്രിട്ടീഷുകാരും നെഞ്ചെരിച്ചിൽ രോഗമനുഭവിക്കുന്നവരാണ്. ഇടതുവശം ചേർന്നുകിടന്നപ്പോൾ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി കണ്ടു. അതിനു കൃത്യമായ കാരണമൊന്നും കണ്ടുപിടിക്കാനായില്ല.
രാത്രി സമയത്താണു കൂടുതൽ പേർക്കും നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്. നാം ഇടതു ചേർന്നു കിടക്കുമ്പോൾ നമ്മുടെ ആന്തരികാവയവങ്ങൾ ആ വശത്തേക്കു ചരിയുകയും ഉദരത്തിൽനിന്നുള്ള ആസിഡ് അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ് നെഞ്ചെരിച്ചിൽ കുറയുന്നതെന്ന് ബാബിലോണ്‌ഹെൽത്. കോം എന്ന മെഡിക്കൽ കൺസൾട്ടൻസി വെബ്‌സൈറ്റിൽ ഡോ മാത്യു നോബിൾ രേഖപ്പെടുത്തുന്നു. എന്നാൽ ഇടതുവശം ചേർത്തുകിടക്കുന്ന 40.9 പേർക്കു രാത്രിയിൽ ദുസ്വപ്‌നങ്ങളുണ്ടാകുന്നെന്നു തുർക്കിയിലെ യുസുൻകു യിൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. വലതു വശം ചേർന്നു കിടക്കുന്ന 14.6 ശതമാനം പേർക്കു മാത്രമേ ദുസ്വപ്‌നങ്ങളുണ്ടാകുന്നുള്ളൂ. ഭക്ഷ്യാവശിഷ്ടങ്ങള്‍ ചെറുകുടലില്‍ നിന്ന് വന്‍ കുടലിലേക്ക് മാറാന്‍ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം എളുപ്പത്തില്‍ സഹായിക്കുന്നുണ്ടെന്ന് വദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ രാവിലെ ശോധന അനായാസമാക്കുന്നതിനും ഇത് ഉപകരിക്കും.
ഭക്ഷണം ശരീരത്തില്‍ നേരാംവണ്ണം ദഹിക്കുന്നതിന് പത്തുമിനുട്ട് നേരം എങ്കിലും ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നുണ്ട്. വയറും പാന്‍ക്രിയാസും ശരീരത്തിന്റെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് വയറും പാന്‍ക്രിയാസും ഇടതുവശത്തേക്ക് വരാന്‍ സഹായിക്കുകയും ഇത് ദഹനത്തെ എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഇടതുവശത്താണ് ലസികാഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസികാ വാഹിനികള്‍ എന്നാല്‍, പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിവയക്കം ഉള്‍പ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുവക്ഷത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ലസികാ ഗ്രന്ഥിയാണ് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന ആദ്യത്തെ സിസ്റ്റവും. അതുകൊണ്ടു തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ലസികാഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദയത്തിലേക്ക് തിരിച്ച് ലിംഫ് ഡ്രെയിനേജ് നടത്തുന്നതിന് ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ഉപകാരപ്പെടുമെന്ന് വിദഗ്ധര്‍ തെളിയിച്ചിട്ടുണ്ട്.
ശരീരത്തില്‍ വക്ഷീയഭാഗത്തേക്ക് ലസികാഗ്രന്ഥിയിലൂടെ എത്തുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍, ഇതിന് ചില രീതികളും മുന്‍ഗണനാ ക്രമങ്ങളു ഉണ്ട്. ഈ മുന്‍ഗണനയില്‍ ആദ്യത്തെ സ്ഥാനം ലസികാഗ്രന്ഥികള്‍ക്കാണ്. അതിനുശേഷം മാത്രമാണ് കരളും രക്തവും ശുദ്ധീകരണ പ്രക്രിയയില്‍ ഇടംനേടുന്നത്. ലിംഫറ്റിക് വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആന്തരികാവയവമാണ് പ്ലീഹ. ലസികയെ ശുദ്ധിയാക്കുന്നതോടൊപ്പം രക്തത്തെയും ഇത് ശുദ്ധീകരിക്കുന്നുണ്ട്. ഇടതുവശം ചരിഞ്ഞു കിടക്കുന്നത് പ്ലീഹയിലേക്കുള്ള പ്രവാഹത്തിന് അത് സഹായിക്കുകയും കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha