ആന്ത്രോപോസ് പുരുഷന്മാരിൽ - മിഥ്യയോ സത്യമോ ?

ആര്‍ത്തവവിരാമം പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള ഒന്നല്ല പുരുഷനും അതുണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കാന്‍ വരട്ടെ. . 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ് എന്നg പറയുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ഒരു പ്രതിഭാസം ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. അന്ത്രോപോസ് (Andropause) എന്നാണ് ഇ അവസ്ഥയുടെ പേര് .
പുരുഷഹോര്‍മോണ്‍ ആയ ടെസ്ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുന്നതാണ് ഈ അവസ്ഥക്ക് കാരണം. പുരുഷന്റെ പ്രത്യുല്പാദനശേഷി ഇതോടെ കുറയുകയോ ചിലരിൽ ഇല്ലാതാവുകയോ ചെയ്യുന്നു. 50 വയസ്സിനു മുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്.
ക്ഷീണം, വിഷാദം, ഉറക്കക്കുറവ്, ഉത്തേജനക്കുറവ്, മുടികൊഴിച്ചില്‍, എല്ലുകളുടെ ബലം കുറയുക, ലൈംഗികജീവിതത്തിൽ താൽപര്യക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
സ്ത്രീകളിൽ മെനോപോസ് എന്നത് സ്വാഭാവിക പ്രക്രിയയും തടയാൻ പറ്റാത്തതുമാണ് . എന്നാൽ പുരുഷന്മാരിലുണ്ടാകുന്ന അന്ത്രോപോസ് എന്ന അവസ്ഥ മെച്ചപ്പെട്ട ജീവിത ശൈലി, വ്യായാമം എന്നിവയിലൂടെ നിയന്ത്രിക്കാനാകും .
https://www.facebook.com/Malayalivartha