വിഷാദ രോഗികള്‍ കൂടാന്‍ കാരണം?

വിഷാദരോഗികളുടെ എണ്ണം ഇന്ത്യയില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഇതിനാലാണ് രാജ്യത്ത് ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതെന്നും കണ്ടെത്തല്‍. ഈ വിഷാദം സാധാരണഗതിയില്‍ ഏറെനാള്‍ നിലനില്‍ക്കുകയില്ല. എന്നാല്‍ രണ്ടാഴ്ചയോ അതിലധികമോ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ നിലനിന്നാല്‍ അത് ഒരു രോഗമെന്ന നിലയിലെത്തിയെന്ന് മനസിലാക്കുക.
സ്‌ട്രോക്ക്, ഡിപ്രഷന്‍ എന്നിവ വരാനുമുളള സാധ്യതകള്‍ കുറയ്ക്കാന്‍ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ പഴങ്ങളും പച്ചക്കറിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ പഠനത്തില്‍ പറയുന്നു.
ഫാറ്റ് ഫ്രീയോ അല്ലെങ്കില്‍ ലോ ഫാറ്റ് ഡയറി പ്രൊഡക്റ്റുകളോ ഉപയോഗിക്കുന്നതും ഉയര്‍ന്ന രീതിയില്‍ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നതും വിഷാദത്തിനും സ്‌ട്രോക്കിനും പരിഹാരം കണ്ടെത്താന്‍ സാഹായിക്കുന്നു.
https://www.facebook.com/Malayalivartha