ഈ ഭക്ഷണങ്ങൾ ഉത്കണ്ഠയെ കുറയ്ക്കും...

ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു പ്രതിഭാസമാണ്. വൈകാരികമായ ഈ അനുഭവം നമ്മിലനുഭവപ്പെടുന്നത് പല വിധത്തിലാണെന്ന് മാത്രം. ഉത്ക്കണ്ഠ പാനിക് അറ്റാക് പോലെ വളരെ വേഗത്തിലും വളരെ സാവധാനത്തിലും വന്നുചേരുന്ന ഒന്നാണ്. ഒരു പക്ഷേ ഈ അവസ്ഥ പെട്ടെന്ന് വരുകയും പോവുകയും ചെയ്യാം. ചിലപ്പോൾ വർഷങ്ങളോളം ഉത്ക്കണ്ഠ രോഗംനീണ്ടുനിന്നേക്കാം. ഉത്ക്കണ്ഠ ഒരു മുൻകരുതലാണ്. ഈ രോഗത്തിന് ഇരയാവുന്നവർ ഇവർ തന്നെ മെനഞ്ഞെടുക്കുന്ന ഭയാനകലോകത്തിലായിരിക്കും ജീവിക്കുക. ഇത് അവരെ ശ്രദ്ധയോടെയും കരുതലോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും സമൂഹത്തിൽ ഇടപെടാനും പ്രേരിപ്പിക്കും.
ഒരു വ്യക്തിയുടെ ജീവതത്തിലെ സ്വാഭാവിക പ്രവർത്തനങ്ങൾ അയാളുടെ സാമൂഹിക ബന്ധങ്ങൾ, തൊഴിൽ മേഖല ഇതിനെയൊക്കെ ബാധിക്കുന്ന രീതിയിലേക്ക് ഉത്ക്കണ്ഠ വളർന്ന് വഷളാകുമ്പോൾ അത് ഉത്ക്കണ്ഠ രോഗമായി മാറും. ഒരുവ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പടുമ്പോൾ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു എന്ന് മനസ്സിലാക്കാം. ചിലർക്ക് ഉത്ക്കണ്ഠ മാത്രമേ ഉണ്ടാകാറുള്ളു. മറ്റുചിലർക്ക് ഇതിനോടൊപ്പം വിഷാദവും ഉണ്ടാകാം. .ചില പ്രത്യേക സന്ദർഭങ്ങളിൽ അമിതമായ ഉത്ക്കണ്ഠമൂലം ആശയവിനുമയം നടത്താൻ കഴിയില്ല.
കൂട്ടുകുടുംബ വ്യവസ്ഥിതിയിലും മറ്റും ധാരാളം സമപ്രായക്കാരായ കുട്ടികളുണ്ടാകും. ഇവരുമായി സംസാരിച്ച് വളർന്ന് വരുമ്പോൾ കുട്ടികളുടെ ആശയ വിനിമയ ശേഷി വളർന്നുവരും. പക്ഷേ അണുകുടുംബങ്ങളിലേക്കെത്തുമ്പോൾ ഒരുപക്ഷേ മാതാപിതാക്കൾ തിരക്കുള്ള അവസ്ഥയിലായിരിക്കും. കുട്ടികൾ പറയുന്ന നിസ്സാര കാര്യങ്ങൾക്ക് ചെവികൊടുക്കാൻ ക്ഷമ അവർക്കുണ്ടാവില്ല. അവരുടെ ജോലി സംബന്ധിച്ച കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴായിരിക്കും കുട്ടി വന്ന് സ്കൂളിലെ ചെറിയ വഴക്കിന്റെ കാര്യം വന്നു പറയുന്നത്. എന്നാൽ മാതാപിതാക്കൾ ഇവരെ പലപ്പോഴും അകറ്റുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. കുട്ടിക്ക് സംസാരിക്കാനുള്ള അവസരം കുറയുന്നു. മാത്രമല്ല ഇതു പറയുന്ന കുട്ടിയോട് പരുഷമായ രീതിയിൽ മാതാപിതാക്കൾ പ്രതികരിച്ചാൽ ഈ ഉത്ക്കണ്ഠ അമിതമാകാൻ സാധ്യതയുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ പൊതുവേ അവഗണിക്കുകയോ അതു കുറേ കഴിയുമ്പോൾ തന്നെ ശരിയായിക്കോളും എന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ആള് വയലന്റായാൽ മാത്രം ചികിത്സ തേടുക . സൈലന്റായിരിക്കുന്ന അവസ്ഥകളിൽ ചികിത്സ ആവശ്യമില്ല എന്നാണ് ജനത്തിന്റെ ധാരണ. എന്നാൽ സാമൂഹിക ഉത്ക്കണ്ഠ ഉള്ള ആളുകളിൽ അവരുടെ മനസ്സിൽ വല്ലാത്തൊരു സംഘർഷമാണ് ഉടലെടുക്കുന്നത്.
താനൊരുകഴിവില്ലാത്ത വ്യക്തിയാണ് താനെങ്ങനെ ജീവിക്കും ഭാവിയിൽ തുടങ്ങിയ ഇത്തരത്തിലുള്ള വ്യാകുലതകൾ പെരുകിയിരിക്കും. ഇത് അവന്റെ ആത്മവിശ്വാസത്തെ തകർക്കാനും ഭാവിയിൽ പലപ്പോഴും ജോലിചെയ്ത് ജീവിക്കാൻ കഴിവില്ലാത്ത ആളാക്കിമാറ്റാനും സാധ്യതയുണ്ട്. മാത്രമല്ല വിവാഹ ജീവിതത്തിലും ഇതുമൂലം പൊരുത്തക്കേടുകൾ സംഭവിക്കാനിടയുണ്ട്. ഏറ്റവും വലിയ അപകടം ഇത് ചെറുപ്പത്തിൽ തന്നെ പരിഹരിച്ചില്ല എങ്കിൽ കൌമാരപ്രായത്തിലേക്ക് കടക്കുന്നതോടെ ഇവർ ഈ ഉത്ക്കണ്ഠ മറികടക്കുന്നതിനായി 'സ്വയം ചികിത്സകൾ' തുടങ്ങും. സ്വയം ചികിത്സ എന്നു പറഞ്ഞത് ലഹരിവസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് സൂചിപ്പിക്കുന്നത് . ഇവയുടെ ഉപയോഗം നിമിത്തം തൽക്കാലത്തേക്കൊരു ഒരുപക്ഷേ ആശ്വാസം കിട്ടിയെന്നുവരാം. ധൈര്യം കിട്ടിയെന്ന് വരാം. പക്ഷേ അങ്ങനെ തുടർന്നാൽ ആ വ്യക്തി പൂർണ്ണമായും ലഹരിക്കടിമപ്പെടാനിടയാകുകയും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണതയിലേക്ക് നിങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.
പച്ചക്കറികളില്‍ തന്നെ പച്ച നിറത്തിലുള്ളവ ഉത്കണ്ഠയുള്ളവര്‍ക്ക് ഏറ്റവും ഉത്തമമാണ്. മാത്രമല്ല, അണ്ടിപ്പരിപ്പ്, സൂര്യകാന്തി വിത്ത്, യീസ്റ്റ് തുടങ്ങിയവ കഴിച്ചാൽ ഈ രോഗം നിയന്ത്രിക്കാൻ കഴിയും. ജീവകം ബി, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ നാഡീവ്യൂഹത്തിന്റെ ക്രമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
https://www.facebook.com/Malayalivartha