ഇവ നിങ്ങളുടെ ഇരട്ടകുട്ടി സാധ്യത വർധിപ്പിക്കും...

തങ്ങൾക്ക് കാണാൻ ഒരുപോലുള്ള ഇരട്ടക്കുട്ടികൾ വേണമെന്ന ആഗ്രഹമില്ലാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ ഇരക്കുട്ടികൾ എന്നത് വെറും സ്വപ്നമായി അവശേഷിക്കുകയാണ് പതിവ്. ചില കാര്യങ്ങൾ നിങ്ങളുടെ ഇരട്ടകുട്ടി സാധ്യത വർധിപ്പിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യം ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് അമ്മ വഴിയില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പങ്കാളി സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ബീജങ്ങളുടെ ഉത്പാദനത്തിനും വര്‍ദ്ധനവിനും സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള കുഞ്ഞുണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയും കൂട്ടുന്നു.
ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ലൈംഗികബന്ധത്തിനിടെയുള്ള പൊസിഷനുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം. ഇത് നിങ്ങളെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കും. ചില ഭക്ഷണങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ്, ചേന എന്നിവയെല്ലാം സ്ത്രീകളിലെ പ്രത്യുത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡവിസര്‍ജനം കൃത്യമാവുന്നതിനും ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു ചേനയും മധുരക്കിഴങ്ങും.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരുന്നാൽ അത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡവിസര്‍ജനം കൃത്യമാക്കുകയും ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി സഹായിക്കുകയും ചെയ്യുന്നു. ഐവിഎഫിലൂടേയും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 20-40 ശതമാനം വരെയാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത. ഇത് തീരുമാനിക്കപ്പെടുന്നത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെടുന്ന ബീജത്തിന്റെ ആരോഗ്യവും എണ്ണവും അനുസരിച്ചാണ്. അടുത്തടുത്തുള്ള പ്രസവം ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കുറക്കുന്നു. ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവത്തിന് അല്‍പം സമയം കൊടുക്കുന്നത് നല്ലതാണ്. ഇത് അല്‍പം കൂടുതലാണെങ്കില്‍ അടുത്ത കുട്ടി ഇരട്ടക്കുട്ടി ആവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നല്ല ഉയരവും ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതലാണ്.നല്ല ഉയരവും അതിനൊത്ത ശരീര ഭാരവും ഉള്ള സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് കണക്കാക്കിയാണ് ഇത്തരത്തിലുള്ള സാധ്യത കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha