നിങ്ങൾക്ക് പുകവലിക്കുന്ന ശീലമുണ്ടോ..? പുകവലിക്കുന്നവരുടെ ബീജങ്ങൾക്ക് സംഭവിക്കുന്നത്...

മിക്ക ആളുകൾക്കിടയിലുമുള്ള ദുശീലങ്ങളിൽ ഒന്നാണ് പുകവലി. പുകയിലയോ, പുകയില ഉൽപ്പന്നങ്ങൾ ആയ സിഗരറ്റ്, ബീഡി, ചുരുട്ട് എന്നിവയോ, പുകയിലപ്പൊടി ഹുക്കയിലും കുഴലിലും (പൈപ്പ്) നിറച്ചോ കത്തിച്ച് ഉണ്ടാവുന്ന പുക ഓരോ കവിളായി വായിൽക്കൂടി ഉള്ളിലേക്ക് വലിച്ചുകയറ്റി മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്ക് തള്ളുന്ന ഈ പ്രവർത്തി ചെയ്യുമ്പോൾ ഓർമിക്കുക ഇത് നിങ്ങളുടെ പ്രത്യുല്‍പാദന സംവിധാനത്തെ കാര്യമായിത്തന്നെ ബാധിക്കും.
പുകവലി ലൈംഗികാവയങ്ങളുടെ പ്രവര്‍ത്തനത്തെയും താറുമാറാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രസീലിലെ സാവോ പോളോ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ റിക്കാര്‍ഡോ പിമെന്‍ന്റ്റ ബെര്‍തോലയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിൽപറയുന്നത് പുകവലിക്കുന്ന പുരുഷന്മാരുടെ ബീജ ഡി .എന്‍ .എക്ക് പുക വലിക്കാത്തവരെക്കാള്‍ പെട്ടെന്ന്‍ നാശം സംഭവിക്കുന്നു എന്നാണ്. പുരുഷന്മാരിലെ പുകവലി മുപ്പത് മുതല്‍ അന്‍പത് ശതമാനം വരെ വന്ധ്യതയുടെ സാധ്യത കൂട്ടുന്നു. പതിവായി പുകവലിക്കുന്ന പുരുഷന്മാരില്‍പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീജാണുക്കളുടെ എണ്ണം കുറവായിരിക്കും. കൂടാതെ പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ബീജത്തിന്‍റെ ചലനശേഷി കുറയ്ക്കുന്നു. പുകവലി ബീജത്തിന്‍റെ സാന്ദ്രത, ബീജാണുക്കളുടെ എണ്ണം, ഗുണനിലവാരം തുടങ്ങിയവകുറയ്ക്കുന്നു. ബീജത്തിന്റെ എണ്ണവും സാന്ദ്രതയും കുറയുന്നതുമൂലംവന്ധ്യതയ്ക്ക് കാരണമാകുന്നു.
ചില പഠനങ്ങളില്‍ വന്ധ്യതയനുഭവിക്കുന്നപുരുഷന്മാരില്‍ വലിയ ശതമാനവും പുകവലി ശീലമുള്ളവരാണ്. ചലനശേഷികുറയുന്നതിനൊപ്പം ബീജത്തിന്റെ രൂപഘടനയിലും മാറ്റം വരുത്താന്‍ പുകയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ക്ക് കഴിയുന്നു. ശരാശരി 10 പേരില്‍ ഒരാള്‍ക്ക് ഉദ്ധാരണശേഷിക്കുറവ് കാണാറുണ്ട്. ഇങ്ങനെയുള്ളവരില്‍ 50 ശതമാനവും പുകവലിക്കുന്ന, 30 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോള്‍ തലച്ചോറിന്റെ നിര്‍ദേശപ്രകാരം ലിംഗത്തിലേക്ക് കൂടുതല്‍ രക്തം ഇരച്ചു കയറുമ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്. എന്നാല്‍ അമിതമായി പുകവലിക്കുന്നവരുടെ ശുദ്ധരക്തക്കുഴലില്‍ കൊഴുപ്പ് അടിഞ്ഞ്രക്തപ്രവാഹം തടസപ്പെടുന്നു. ഇതിന്റെ ഫലമായി ലിംഗത്തിലേക്ക് ആവശ്യത്തിന് രക്തം എത്തിച്ചേരാതെ ഉദ്ധാരണം ലഭിക്കാതെവരുന്നു. പുകയിലയില്‍അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ തലച്ചോറില്‍ പ്രവര്‍ത്തിച്ച് ലിംഗപേശികളെ ചുരുക്കിക്കളയുന്നു. ഇതും രക്തപ്രവാഹത്തിന് തടസമാകുന്നു. കൂടാതെ നിക്കോട്ടിന്‍ ലിംഗത്തിലെ വാല്‍വ് സംവിധാനത്തെ തകരാറിലാക്കുന്നു. ഇതിന്റെ ഫലമായും ഉദ്ധാരണം ലഭിക്കാതെവരുന്നു. ഇങ്ങനെ ഉദ്ധാരണം പൂര്‍ണമായും മരവിപ്പിക്കാന്‍ തുടര്‍ച്ചയായ പുകവലി കാരണമാകും. ദീര്‍ഘനാളായി തുടരുന്ന പുകവലിയാണ് ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
https://www.facebook.com/Malayalivartha