സോഡയിൽ വലിയ ഒരു അപകടകാരി ഒളിഞ്ഞു ഇരിപ്പുണ്ട് .....

സോഡ കുടിക്കാത്തവർ വളരെ വിരളമായിരിക്കും. ഗ്യാസിന്റെ പ്രശ്നങ്ങൾക്ക് നാം സോഡയെ ആശ്രയിക്കാറുണ്ട്. ശുദ്ധമായ വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. വെള്ളത്തിൽ വളരെ കുറച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡേ ചേർക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരിക്കലും സോഡ അപകടകാരിയല്ല. എന്നാല്‍ ഇതിന്റെ അളവിൽ തെറ്റ് സംഭവിക്കുകയും വെള്ളത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതും സോഡ വളരെ വലിയ അപകടകാരി മാറും. അതായത് മരണത്തിലേക്ക് പോലും നമ്മളെ എത്തിക്കാൻ സോഡയ്ക്ക് കഴിയും. സോഡ കുടിക്കുന്നതിലൂടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നോക്കാം...
സോഡ സ്ഥിരമായി ഉപയോഗിച്ചാൽ ക്യാന്‍സര്‍പോലുള്ള ഗുരുതര രോഗത്തിനു കാരണമാകും. ഡയറ്റ് സോഡയിലും മറ്റും ഉപയോഗിക്കുന്ന കാരമല്‍ കളറിംഗ് ആണ് പലപ്പോഴും ക്യാന്‍സറിലേക്ക് നയിക്കുന്നത്. ഇതിലുള്ള കെമിക്കല്‍ കാരമലൈസ്ഡ് ഷുഗറില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഇത് അമോണിയ സള്‍ഫൈറ്റ് ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കരള്‍, ശ്വാസകോശം, തൈറോയ്ഡ് തുടങ്ങിയവയില്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍പ്രധാന കാരണമാണ്. ശരീരത്തിലേക്ക് മഗ്നീഷ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കാന്‍ സോഡയുടെ ഉപയോഗത്തിലൂടെ കാരണമാകുന്നു. ശരീരത്തില്‍ ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കില്‍ അത് നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു. ശരീരത്തിലെ അനാവശ്യ വേസ്റ്റുകള്‍ കളയാനുള്ള പ്രവര്‍ത്തനത്തിന് മഗ്നീഷ്യം അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമായ രീതിയില്‍ മഗ്നീഷ്യം ലഭിക്കാതെ വരുമ്പോള്‍ അത് കൂടുതല്‍ ദോഷകരമായ വസ്തുക്കള്‍ ഉണ്ടാവാനാണ് കാരണമാകുന്നത്. പ്രമേഹമില്ലാത്തവര്‍ക്ക് പോലും ദിവസേനയുള്ള സോഡയുടെ ഉപയോഗത്തിലൂടെ പ്രമേഹം ഉണ്ടാവുന്നു. സോഡ ദിവസവും കഴിക്കുമ്പോള്‍ അതിലുള്ള പഞ്ചസാരയുടെ അളവ് പാന്‍ക്രിയാസില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെയാവുന്നതിന് കാരണമാകുന്നു. മാത്രമല്ല ടൈപ്പ് ടു ഡയബറ്റിസ് ചെറുപ്പക്കാരില്‍ കാണുന്നതിന് പ്രധാന കാരണവും സോഡയാണ്.
രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും സോഡയുടെ ഉപയോഗം കാരണമാകുന്നു. രക്തക്കുളലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനും രക്തയോട്ടം നിലക്കാനും പലപ്പോഴും സോഡ കുടി കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായാണ് ബാധിക്കുക. കുട്ടികളില്‍ അമിത വണ്ണത്തിന് പലപ്പോഴും സോഡ കാരണമാകുന്നു. സ്വീറ്റ് സോഡ ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പാനീയമാണ്. എന്നാല്‍ ഇതിലുള്ള 60 ശതമാനത്തിലധികം മധുരം കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കുന്നു. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികളില്‍ ഉണ്ടാക്കുന്നു. മെറ്റബോളിസത്തിന്റെ അളവ് കുറക്കാനും സോഡ കുടിക്കുന്നത് കാരണമാകുന്നു. സോഡ സ്ഥിരമായി കുടിക്കുന്നവരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്. ഇവരുടെ മെറ്റബോളിസത്തില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം ശാരീരിക പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. പുരുഷന്മാരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം സോഡയാണ്. സോഡ സ്ഥിരമായി കഴിക്കുന്ന പുരുഷന്‍മാരില്‍ 20ശതമാനത്തിലധികമാണ് ഹൃദയാഘാത സാധ്യത.
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും മരണം വരെ സംഭവിക്കുന്നതിന് ഇടയാക്കുന്നു. ഇതിലുള്ള കഫീന്‍ മൂത്രത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. മൂത്രത്തിലൂടെ ശരീരത്തിലെ വെള്ളം മുഴുവന്‍ നഷ്ടപ്പെടുമ്പോള്‍ അത് പല തരത്തിലും ശരീരത്തെ നെഗറ്റീവ് ആയി ബാധിക്കുന്നു. ഇത് ശരീരത്തിലേക്ക് ന്യൂട്രിയന്‍സ് ആഗിരമം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു. കിഡ്‌നിയുടെ ആരോഗ്യം നശിക്കാന്‍ കാരണമാകുന്നു സോഡ കുടി. ഹാര്‍വാര്ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു ഫലത്തിലെത്തിയത്. ഇത് കിഡ്‌നി നശിക്കാനും കിഡ്‌നി സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. അതിലൂടെ അത് ശരീരത്തെ മൊത്തത്തില്‍ രോഗാതുരമാക്കാനും കാരണമാകുന്നു.
പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സോഡ. സോഡ കുടിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ദന്ത പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിന്റെ അസിഡിറ്റിയാണ് പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്നത്. ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട് സോഡയില്‍. ഡയറ്റ് സോഡ എന്ന് പേരിലും മറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സുകളും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശരീരത്തില്‍ അവിടവിടങ്ങളിലായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്നു.
https://www.facebook.com/Malayalivartha