അരമണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ...? നിങ്ങളെ കാത്തിരിക്കുന്നത്...

പലരും ഇരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ മണിക്കൂറുകൾ ദേഹം അനങ്ങാതെ ഇരുന്നുള്ള ജോലികൾ നിങ്ങളുടെ ആരോഗ്യനില വഷളാക്കും. ഒരുപാട് നേരം ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അരമണിക്കൂര്‍ കൂടുമ്പോള്‍ രണ്ട് മിനിറ്റെങ്കിലും നടക്കുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് ക്രമീകരിക്കും. മാത്രമല്ല അരമണിക്കൂര്‍ കൂടുമ്പോള്‍ രണ്ട് മിനിറ്റ് എഴുന്നേറ്റു നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിന്‍റെ അളവ് കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും അരമണിക്കൂര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതുമെല്ലാം ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുമെന്നുമാണ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ലിപ്പിഡോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
https://www.facebook.com/Malayalivartha