കക്ഷത്തിലെ ഇരുണ്ടനിറമാണോ പ്രശ്നം..? ഇതാ പരിഹാരം...

വെളുത്തനിറമുള്ളവരെപ്പോലും അലട്ടുന്ന പ്രശ്നമാണ് കറുത്ത നിറത്തിലുള്ള കക്ഷം. ഇത് പലരുടെയും ആത്മവിശ്വാസം കുറയ്ക്കും. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ കക്ഷത്തിലെ കറുപ്പ് നിറം തടസമാകുന്നു. ചിലർ ഇതിനെക്കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ ചിലർ കക്ഷം ശ്രദ്ധിക്കാറില്ല. കക്ഷം കറുത്തനിറത്തിലാകാൻ പല കാരണങ്ങളുമുണ്ട്. ഈ കറുത്തനിറം മാറാൻ ബേക്കിംഗ് സോഡ സഹായിക്കും. കക്ഷത്തിലെ കറുപ്പകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ എന്നതിൽ സംശയം വേണ്ട.
പലപ്പോഴും അമിത വിയര്‍പ്പ് മൂലവും കക്ഷത്തില്‍ കറുപ്പും ഇന്‍ഫെക്ഷനും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണാന്‍ ബേക്കിംഗ് സോഡ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ 3-4 സ്പൂണ്‍ വെളിച്ചെണ്ണ നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയം നല്ലതു പോലെ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ കറുപ്പ് നിറം അകറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കും. പാലും ബേക്കിംഗ് സോഡയുമാണ് മറ്റൊന്ന്. രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ, മൂന്ന് ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയുമായി മിക്‌സ് ചെയ്യുക ഇത് കക്ഷത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ് 15 മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് കക്ഷത്തിലെ കറുപ്പകറ്റുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇത് ഉണ്ടാക്കുകയില്ല.
ബേക്കിംഗ് സോഡ കുക്കുമ്പര്‍ എന്നിവ കൊണ്ടും കക്ഷം വെളുപ്പിക്കാം. അതിനായി 2 സ്പൂണ്‍ ബേക്കിംഗ് സോഡ കുക്കുമ്പര്‍ പള്‍പ്പുമായി മിക്‌സ് ചെയ്യുക. അത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് വളരെയധികം തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ കറുപ്പ് നിറമുള്ള സ്ഥലങ്ങളിലെല്ലാം നല്ലതു പോലെ തേച്ച് പിടിപ്പിക്കുക 15 മിനിട്ടിനു ശേഷം നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ ഇത് തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കാവുന്നതാണ്. അതിനുള്ളില്‍ തന്നെ മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. അതും നല്ലതു പോലെ ശുദ്ധമായ തണുത്ത വെള്ളത്തില്‍ വേണം കഴുകിക്കളയാന്‍. ഒരാഴ്ചയില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത് തുടര്‍ച്ചയായി ചെയ്യാവുന്നതാണ്. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കക്ഷത്തില്‍ വെളുപ്പ് നിറം വരുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, വിറ്റാമിന്‍ ഇ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് കക്ഷത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആവശ്യമുള്ളപ്പോള്‍ ചര്‍മ്മം വെളുക്കുന്നത് വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുകയില്ല.
https://www.facebook.com/Malayalivartha