ചികിത്സയ്ക്കായി ദന്തഡോക്ടറുടെ അടുക്കല്‍ പോയി മടങ്ങിയപ്പോള്‍ യുവാവിന് ഹൃദയത്തിന് അണുബാധ ഉണ്ടായതായി ഡോക്ടര്‍മാര്‍

27-കാരനായ ഒരു യുവാവിന് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമായേക്കാവുന്ന എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടായത് ഒരു ബാക്ടീരിയ അയാളുടെ ഹൃദയത്തില്‍ എത്തിയതാണ്. പ്രസ്തുത ബാക്ടീരിയ അയാളുടെ കൈപ്പത്തിയ്ക്കുള്ളില്‍ ഒരു രക്ത ധമനി വീര്‍ത്തുന്താന്‍ കാരണവുമാക്കി. ഈ സ്ഥിതിയ്ക്ക് അന്യുറിസം എന്നാണു പേര് .അടുത്തിടെ ദന്ത ചികിത്സയ്ക്കായി പോയപ്പോള്‍ ചില ഹാനികരങ്ങളായ ബാക്റ്റീരിയകള്‍ വായില്‍ നിന്നും ഹൃദയത്തില്‍ എത്താന്‍ ഇടയായതാണ് ഇതിനു വഴിവച്ചത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദര്‍ ഈ യുവാവിന്റെ കേസിന്റെ വിശദ വിവരങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തന്റെ കൈയ്യില്‍ ഒരു ചുവന്ന നിറത്തിലുള്ള ഭാഗം കാണുന്നുണ്ട് എന്നായിരുന്നു ആദ്യം അയാള്‍ പറഞ്ഞിരുന്നത്.എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അതിന്റെ നിറം നീലയായി മാറിയിരുന്നു. തുടര്‍ച്ചയായ വയറുവേദനയും അനുഭവപ്പെടുന്നുണ്ടായിരുന്നതിനാല്‍ അയാള്‍ അവിടെ അടുത്തുള്ള ഒരു ഡോക്ടറെ കണ്ടു. കഴിഞ്ഞ ആറ് ആഴ്ചയായി അയാള്‍ക്ക് വിട്ടുവിട്ടു പനി ഉണ്ടാകുന്നുണ്ടെന്നും വിശപ്പു കുറവാണെന്നും രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ മനസ്സിലാക്കി.അയാളുടെ ഭാരം 12 കിലോയോളം കുറഞ്ഞിരുന്നു എന്നും മനസ്സിലാക്കിയതോടെ അവര്‍ തുടര്‍ പരിശോധനകള്‍ നടത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അയാളുടെ പ്ലീഹയിലും ഇടതു വൃക്കയിലും മൃതകോശങ്ങള്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ധാരാളം ഭാഗങ്ങള്‍ കണ്ടെത്തി. ഇത് കൂടാതെ ഹൃദയത്തില്‍ നിന്നും പ്രധാന ആര്‍ട്ടറിയിലേക്ക് ഉള്ള രക്തപ്രവാഹം നിയന്ത്രിക്കുന്ന അയോട്ടിക് വാല്‍വിലും ഇത് പോലെ അണുബാധയുള്ള വലിയൊരു ഭാഗം കണ്ടെത്തി. അയാളുടെ രക്ത സാമ്പിളുകള്‍ കള്‍ച്ചര്‍ ചെയ്തു നോക്കിയപ്പോള്‍ വായില്‍ മാത്രം കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോ കോക്കസ് സലൈവേറിയസ് എന്ന ബാക്ടീരിയ രക്തത്തില്‍ ഉണ്ടെന്നു കണ്ടെത്തി.
അതെ തുടര്‍ന്ന് യു കെ യിലും അമേരിക്കയിലും 30000-ത്തില്‍ ഒരാള്‍ക്ക് ബാധിയ്ക്കുന്ന ബാക്റ്റീരിയല്‍ എഡോകാര്‍ഡൈറ്റിസ് അയാള്‍ക്ക് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് ബാക്ടീരിയ അയാളുടെ ഹൃദയത്തിനും അണുബാധ ഉണ്ടാക്കിയതായി കണ്ടെത്തിയത്. ആ അണുബാധ കൂടുതലായി ബാധിച്ചപ്പോഴാണ് അയാളുടെ കൈയിലേക്ക് രക്തം പ്രദാനം ചെയ്യുന്ന രക്തക്കുഴലിന് കേടുവന്നതും കൈത്തലം വീര്‍ത്തുന്തിയതും.
അടുത്തിടെ ദന്ത ഡോക്ടറെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ വായില്‍ മാത്രം കാണാറുള്ള ബാക്ടീരിയ രക്തത്തില്‍ എത്തിയതായാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.വൃത്തിഹീനമായ സാഹചര്യത്തില്‍ ഇത്തരം ചികിത്സകള്‍ നടത്തുന്നതും ഇതിനു കാരണമാകാറുണ്ട്.മോണകളില്‍ രക്തസ്രാവമോ,നീര് വരികയോ ചെയ്യുമ്പോഴും ഇങ്ങനെ സംഭവിയ്ക്കാന്‍ സാധ്യത ഉണ്ടത്രേ.
അയാളുടെ അണുബാധ രണ്ടു ദിവസം കൊണ്ട് ആന്റിബയോട്ടിക്‌സ് ഉപയോഗം മൂലം മാറ്റിയെങ്കിലും കൈത്തലത്തിലും,അയോട്ടിക് വാല്‍വിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
https://www.facebook.com/Malayalivartha