മുഖം വെളുത്ത് തുടുക്കാൻ പക്ഷിയുടെ വിസർജ്യം കൊണ്ടും ഫേഷ്യൽ...കേട്ടാൽ മുഖം ചുളിക്കുന്ന ഫേഷ്യലുകളെക്കുറിച്ചറിയൂ..

ഫേഷ്യലുകളെ ഒഴിച്ചുക്കൊണ്ടുള്ള ഒരു ആഘോഷങ്ങളും ഇപ്പോൾ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ ഉണ്ടാകില്ല. ശാശ്വതമല്ലെങ്കിലും കുറച്ചു ദിവസങ്ങളെങ്കിലും മുഖമൊന്ന് വെളുത്ത് തിളങ്ങാൻ ഫേഷ്യലുകൾ സഹായിക്കും. പല തരത്തിലും ഫേഷ്യലുകളുണ്ട്- ആയുർവേദിക്, പപ്പായ, ഫ്രൂട്ട്, ഗോൾഡ്, ഗാൽവാനിക് അങ്ങനെ നീളുന്നു... ഈ ഫേഷ്യലുകളൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാൽ കേട്ടാൽ തന്നെ മുഖം ചുളിച്ച് പോകുന്ന ഫേഷ്യലുകളുണ്ട്. അവയെക്കുറിച്ചറിയാം...
ജപ്പാനിലെ ആളുകൾ സൗന്ദര്യ സംരക്ഷണത്തിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് പക്ഷിയുടെ വിസർജ്യം. രാപ്പാടിക്കിളിയുടെ (Nightingale) കാഷ്ടമാണ് ഇക്കൂട്ടർ ഏറ്റവും ഉത്തമമായി കരുതുന്നത്. നല്ല വെളുത്ത് തുടുക്കാൻ പക്ഷിയുടെ വിസർജ്യംകൊണ്ടുള്ള ഫേയ്ഷ്യല്‍ നല്ലതാണ്. ജപ്പാനിലെ ജനങ്ങള്‍ സൗന്ദര്യ സംരക്ഷണത്തിനായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ച് വരുന്നു. തേനീച്ചയുടെ വിഷംകൊണ്ടും ഫേഷ്യൽ ചെയ്യാറുണ്ട്. വിക്ടോറിയ ബെക്കാം, കേറ്റ് മില്‍ടണ്‍ തുടങ്ങിയ സെലിബ്രറ്റികൾ ഈ ഫേഷ്യലിന്റെ ആരാധകരാണ്. തേനീച്ചയുടെ ആണി ക്രീമിനോടൊപ്പം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്ന രീതിയാണ് ഇത്.
മിക്കവാറും ആളുകൾ ഭീതിയോടെ കാണുന്ന ഇഴജന്തുവാണ് പാമ്പ്. ഇതിന്റെ വിഷംകൊണ്ടൊരു ഫേഷ്യൽ ആയാലോ..? പാമ്പിന്റെ വിഷം ഉപയോഗിച്ചുള്ള ഫേഷ്യൽ കുറേനാൾ യുവത്വം നിലനിർത്താനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്നു. ഈ ഫേഷ്യലിൽ പാമ്പിന്റെ വിഷം ക്രീമില്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ലോകത്ത് ഒരുപാട് ആളുകൾ സ്വന്തം ചോര ഉപയോഗിച്ചും ഫേഷ്യൽ ചെയ്യാറുണ്ട്. ഇതിനെ ഡ്രാക്കുള ഫേഷ്യൽ എന്നാണ് പറയുക. മീന്‍, മുട്ട എന്നിവ ഉപയോഗിച്ചും ഫേഷ്യൽ ചെയ്യാറുണ്ട്. പല പഠനങ്ങളിലും പറയുന്നത്
മുഖചര്‍മ്മത്തില്‍ വരകളും ചുളിവുകളും വീഴാതെ സംരക്ഷിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ എങ്ങനെയാണോ ആള്‍ട്രാവൈലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നത് അതേ ഗുണം തന്നെ മീന്‍ മുട്ട ഉപയോഗിച്ചുള്ള ഫേയ്ഷ്യലിലൂടെ ലഭിയ്ക്കുമെന്നാണ്. വൈറ്റമിന്‍ എ, ബി, ഡി എന്നിവയാല്‍ സമൃദ്ധമാണ് മീനും മുട്ടയും. ഇവ ഉപയോഗിച്ച് ഫേയ്ഷ്യല്‍ ചെയ്താല്‍ മുഖ ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നത് ഒഴിവാക്കാം.
https://www.facebook.com/Malayalivartha