മുള്ളുള്ള വൃക്ഷങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ വാസ്തുപ്രകാരം ദോഷം ചെയ്യും

വാസ്തുപ്രകാരമാണ് സ്ഥലം വാങ്ങുന്നതും വീടു വയ്ക്കുന്നതുമെല്ലാം. എന്തിന് വീട്ടിലെ ഒാരോരോ സാധനങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ പോലും ഈ വാസ്തുശാസ്ത്രം പ്രകാരമാണ്.
വീടിനുള്ളില്‍ മാത്രമല്ല, വീടിനു സമീപം വളര്‍ത്താവുന്ന ചില മരങ്ങളുടെ കാര്യത്തിനും ഈ വസ്തുവിൽ പ്രധാനമാണ്. ചില പ്രത്യേക മരങ്ങള്‍ ചില പ്രത്യേക ദിശകളില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഏറെ ഗുണകരമാണ്. ഇതു സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം.
തുളസി, കവുങ്ങ്, നെല്ലി, കണിക്കൊന്ന, വായ, തെങ്, ഇവയൊക്കെയാണ് സമ്പത്തുമായി ബന്ധപെട്ടു നിക്കുന്നത്. വായയും, കവുങ്ങും, വീടിന്റെ എല്ലാ ഭാഗത്തും വയ്ക്കാവുന്നതാണ്. വീടിന്റെ വടക്കു ഭാഗത്തു വേണം നെല്ലി വച്ച് പിടിപ്പിക്കാൻ.
വീട്ടില്‍ തുളസി വച്ചു പിടിപ്പിക്കുന്നത് വാസ്തുപ്രകാരം നല്ലതാണ്. തുളസിയ്‌ക്കൊപ്പം മഞ്ഞള്‍ നട്ടു പിടിപ്പിയ്ക്കുന്നത് വാസ്തുപ്രകാരം ഏറെ നല്ലതാണ്.
വീടിന്റെ വടക്കുകിഴക്കുമൂലയില്‍ കണിക്കൊന്ന വയ്ക്കുന്നത് സമ്പത്തുണ്ടാകും. തെക്ക്, മഹാഗണി വീടുനോട് ചേർത്ത് വളർത്തിയാൽ ഇവയുടെ വേരുകൾ ദോശം ചെയ്യും.
മുള്ളുള്ള വൃക്ഷങ്ങളും പാലുള്ള വൃക്ഷങ്ങളും വാസ്തുപ്രകാരം നല്ലതല്ല. മുള്‍വൃക്ഷങ്ങള്‍ ശത്രുത വരുത്തുമെന്നാണ് വിശ്വാസം. ഇതുപോലെ പാല്‍ വരുന്ന വൃക്ഷങ്ങള്‍ ധനനഷ്ടം വരുത്തും.
വെറ്റിലക്കൊടി വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് വാസ്തുപ്രകാരം ഏറെ നല്ലതാണ്. ഇത് വാസ്തുഗുണങ്ങള്‍ നല്‍കുന്നു. പന വീടിന്റെ രണ്ടു ഭാഗത്തായി നടുന്നത് വസ്തു പ്രകാരം നല്ലതാണ്.
https://www.facebook.com/Malayalivartha