സ്വർണ്ണ പാദസരം കാലിൽ അണിഞ്ഞാൽ ഐശ്വര്യം ഇല്ലാതാകുമോ ?

കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം. ഏതു തരത്തിലും സ്ത്രീകൾ സ്വർണാഭരണങ്ങൾ ഉപയോഗിക്കും. എന്നാൽ കൂടുതലും സ്ത്രീകൾ കാലിൽ വെള്ളിയിലും മറ്റു പലതരത്തിലുള്ള പാദസരങ്ങൾ അണിയാറുണ്ട്. ഏത് പ്രായക്കാർക്കും സ്വർണ്ണ പാദസ്സരത്തിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണ് .
വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുളള യാത്രക്ക് മുന്‍പെ സ്വർണ്ണകൊലുസ്സ് ഊരിവെക്കാന്‍ പെണ്‍മക്കളെ ഉപദേശിക്കുന്ന അമ്മമാരുണ്ട്. കാലില്‍ സ്വര്‍ണ്ണക്കൊലുസിട്ടു വരുന്ന നവവധുവിനോട് ഭര്‍ത്ത്യവീട്ടുകാര്‍ക്ക് അനിഷ്ടം ഉണ്ടാകുമോ എന്ന പേടിയാണ് ഈ ഉപദേശത്തിനു പിന്നില്‍. വിവാഹ ദിനത്തില്‍ മാത്രം സ്വര്‍ണ്ണക്കൊലുസിട്ടിട്ട് പിന്നീടത് സ്ഥിരമായി ലോക്കറില്‍ വെക്കുന്നവരുമുണ്ട്.
പണ്ടത്തെ സങ്കല്പം അനുസരിച്ച് സ്വര്‍ണ്ണം ലക്ഷമിയാണ്. ലക്ഷ്മി ദേവിയെ ഐശ്വര്യദേവതയായ കണക്കാക്കുന്നതിനാൽ കാലിൽ സ്വർണം ധരിക്കുന്നത് അനാദരവായാണ് മിക്കവരും കണക്കാക്കുന്നത്. എത്ര വലിയ ധനികനായാലും പണ്ടുള്ളവർ കാലിൽ സ്വർണ്ണം അണിയില്ലായിരുന്നു. ഇത് അനാചാരമാണ് എന്നാണ് വിശ്വാസം.
കാല്‍ക്കണ്ണോട് ചേര്‍ന്നാണല്ലോ പാദസരത്തിന്റെ കിടപ്പ്. ദീര്‍ഘകാലം ഇത്തരത്തില്‍ പാദസരം കാല്‍ക്കണ്ണോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ട് വാതം വരാന്‍ ഉളള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍. കാല്‍ക്കണ്ണിലെ നാഗമര്‍മ്മത്തില്‍ സ്ഥിരമായി സ്വര്‍ണ്ണം ഉരസുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ഇത് വാതത്തിന് കാരണമാകുമെന്നുമാണ് പാരമ്പര്യ വൈദ്യത്തില്‍ പറയുന്നത്.
ചുരുക്കത്തില്‍ ,വിശ്വാസവും ധനനഷ്ടഭയവും ആരോഗ്യ ആശങ്കകളുമാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ കാരണം. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.
https://www.facebook.com/Malayalivartha