വെള്ളം മൺ കുടത്തിലേതെങ്കിൽ !

വേനൽക്കാലത്തു ചൂടു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം വളരെ വേഗം നഷ്ടമാവുകയും തൻമൂലം അമിതമായ ദാഹം ഉണ്ടാവുകയും ചെയ്യുന്നു. വിപണിയിൽ പല നിറത്തിലും രുചിയിലും ധാരാളം ശീതള പാനീയങ്ങൾ ലഭ്യമാണല്ലോ. എന്നാൽ അവയിൽ ശരീത്തിനെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. ഇതാ പ്രകൃതിദത്തമായ രീതിയിൽ ദാഹം മാറ്റുന്നതെങ്ങനെയെന്നു നമുക്കു കാണാം.
ശരീരത്തിനും മനസിനും ഒരുപോലെ കുളിർമ നൽകുന്നതാണ് മൺകുടത്തിലെ വെള്ളം. ഇതിനു ദോഷവശങ്ങൾ ഒന്നും തന്നെയില്ല എന്നുമാത്രമല്ല വൈദ്യുത ബില് വരുമെന്ന പേടിയും വേണ്ട. വളരെ കാലം പണ്ടുമുതൽ തന്നെ മണ്കുടത്തിനെ ജലസംഭരണത്തിനു ഉപയോഗിച്ച് പോന്നു. ചിലവുകുറഞ്ഞതും രാസവസ്തുക്കൾ ഇല്ലാത്തതുമായ മൺകുടങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്.
പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്‍മ്മാണ മൂലകങ്ങള്‍. ഇതിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ വെള്ളത്തിൽ ലയിച്ചു ചേരുകയും തൽഫലമായി മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കുകയും ചെയ്യുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ ഭക്ഷണത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
പ്ലാസ്റ്റിക് ബോട്ടിൽ നിർമിച്ചിരിക്കുന്നത് മനുഷ്യ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ കൊണ്ടാണ്. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് ബോട്ടിലുകളെ ഉപേക്ഷിച്ച പ്രകൃതിയിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. കളിമൺ പത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിലെ മെറ്റാബോളിസം വർധിപ്പിക്കാൻ കഴിയുന്നു. തൊണ്ടവേദന,ആസ്ത്മ തുടങ്ങിയ അസുഖമുള്ളവര്‍ക്ക് പോലും മണ്‍കുടത്തിലെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൺകുടത്തിൽ തണുപ്പ് കൃതിമമല്ലാത്തതാണ് ഇതിനു കാരണം. സൂര്യാഘാതം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥയ്ക്ക് ശമനം കിട്ടുവാനും മൺപാത്രത്തിന്റെ ഉപയോഗം കൊണ്ട് സാധിക്കുന്നു. എന്താ ഇനിയും പ്ലാസ്റ്റിക് ബോട്ടിലുകളെ ആശ്രയിക്കണോ നമുക്ക്?
https://www.facebook.com/Malayalivartha