സ്ത്രീകൾ കാലിൽ അണിയുന്ന മിഞ്ചി ഒരു ആഭരണം അല്ല ആരോഗ്യത്തിന്റെ ആഭരണമാണ്......

അണിഞ്ഞൊരുങ്ങുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ നെറ്റിയിൽ അണിയുന്ന പൊട്ടു മുതൽ കാലില്‍ ഇടുന്ന മിഞ്ചി വരെ അവർക്ക് വളരെയധികം പ്രത്യേകതയുള്ളതാണ്.
പരമ്പരാഗത മിഞ്ചികൾ സ്വർണത്തിലും വെള്ളിയിലും തീർത്തവയാണ്. പഴയകാലത്തെ മിഞ്ചികൾ വെള്ളിയിൽ മുത്തും ഞാത്തുമൊക്കെയായി കല്ലുകൾ പിടിപ്പിച്ച് വളരെ വലുപ്പമുള്ളവയായിരുന്നു. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിലെ വിശേഷാഭരണമാണിത്. എന്നാല്‍, കേവല ഭംഗിക്ക് വേണ്ടി അണിയുന്ന ഒന്നല്ല മിഞ്ചിയെന്നത് പല സ്ത്രീകള്‍ക്കും അറിയില്ല.
സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്ന ഒരു വസ്തുവായാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി ഉപയോഗിക്കുന്നത്. ശാസ്ത്രം അനുസരിച്ച് ഇത്തരം ആഭരണങ്ങൾക്കും അണിഞ്ഞൊരുങ്ങലിനും ചില പ്രത്യേകതകൾ ഉണ്ടെന്നതാണ് വാസ്തവം.
സ്ത്രീകള്‍ കാലിലെ വിരലുകളില്‍ അണിയുന്ന ഒന്നാണ് മിഞ്ചി. സ്ത്രീകളുടെ കാലിലെ രണ്ടാമത്തെ വിരലിലെ ഒരു ഞരമ്പ് സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് പലര്‍ക്കുമറിയാത്ത ഒന്നാണ്. ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന ആഭരണം മിഞ്ചിയും തമ്മില്‍ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്നാണ് ശാസ്ത്രം.
രണ്ടു കാലിലേയും വിരലുകളില്‍ വെള്ളിയില്‍ തീര്‍ത്ത മിഞ്ചി അണിയുന്നത് മാസമുറ കൃത്യമാകാന്‍ സഹായിക്കും എന്നും വിശ്വസിക്കുന്നവരുണ്ട്. വെള്ളി എന്ന ലോഹം ഭൂമിയില്‍ നിന്നും ലഭിക്കുന്ന സ്ഥിരോര്‍ജ്ജം വലിച്ചെടുക്കുകയും അത് ശരീരത്തിന്‍റെ എല്ലാ ഭാഗത്തേക്കും എത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന ഊര്‍ജ്ജം കാരണം സ്ത്രീകള്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടുന്നുവെന്നും പഠനം പറയുന്നു.
കാലിലെ മറ്റ് വിരലുകളെ അപേക്ഷിച്ച് രണ്ടാമത്തെ വിരലില്‍ നിന്നു ഉള്ള ഒരു ഞരമ്പ് സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും
ആ ഞരമ്പാണ് അതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തി ഗര്‍ഭാശയ സംബന്ധമായ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു.
ആരോഗ്യത്തിനും അഴകിനും ഒരുപോലെ മികച്ചത് വെള്ളി മിഞ്ചി തന്നെയാണ്. എന്തൊക്കെ ആയാലും മിഞ്ചി സ്ത്രീയുടെ കാല്‍ വിരലുകളിൽ ഒരു അഴകുള്ളത് തന്നെ.
കാലം മാറിയപ്പോൾ മിഞ്ചിയിലും മാറ്റങ്ങൾ വന്നു. പ്ലാസ്റ്റിക്, സ്റ്റീൽ, അലൂമിനിയം, മെറ്റൽ, സ്റ്റോൺ എന്നിവയിൽ ഡിസൈൻ ചെയ്ത മിഞ്ചികളാണ് പെൺകൊടികളുടെ കാൽവിരലുകളെ മനോഹരമാക്കുന്നത്.
https://www.facebook.com/Malayalivartha