Widgets Magazine
29
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

നിങ്ങളുടെ ഇഷ്ട നിറം പറയും നിങ്ങളുടെ സ്വഭാവം

20 APRIL 2018 12:59 PM IST
മലയാളി വാര്‍ത്ത

നമ്മൾ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട നിറങ്ങള്‍ പലതുണ്ടാകും. ചിലര്‍ക്ക് ലൈറ്റായ നിറങ്ങള്‍, ചിലര്‍ക്ക് ഇരുണ്ട നിറങ്ങള്‍ എന്നിങ്ങനെയാണ് നമ്മുടെ ഇഷ്ടങ്ങൾ. നിറത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ ഇഷ്ട നിറം പറയും നിങ്ങളുടെ സ്വഭാവം. നിറങ്ങളോടുള്ള ഇഷ്ടത്തിലൂടെ വ്യക്തിത്വത്തെ മനസ്സിലാക്കാമെന്നു ചുരുക്കം.

പരിശുദ്ധിയുടെയും നിഷ്‌കളങ്കതയുടെയും ലാളിത്യത്തിന്റെയും നിറമായ വെളുപ്പിന് യുവത്വവും പരിശുദ്ധിയുമായി ശക്തമായ ബന്ധമുണ്ട്. നിങ്ങള്‍ പ്രായമുള്ള ആളാണെങ്കില്‍ വെളുപ്പിനോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നത് പൂര്‍ണതയോടും അസാധ്യമായ ആദര്‍ശങ്ങളോടുമുള്ള അഭിനിവേശമാണ്. നഷ്ടമായ യൗവനവും ഉന്‍മേഷവും തിരിച്ചു പിടിക്കാനുള്ള ശ്രമം കൂടിയാകാം. ലളിത ജീവിതത്തോടുള്ള ആഗ്രഹമുള്ളവർ വെളുപ്പുനിറത്തെ സ്നേഹിക്കുന്നു.

പച്ച നിറം ഐക്യത്തിന്റെയും സന്തുലനത്തിന്റെയും നിറമായ പച്ച പ്രതീക്ഷ, സമാധാനം, പുതുമ എന്നിവയെ ആണ് പ്രതിഫലിപ്പിക്കുന്നത്. സ്വതന്ത്രചിന്താഗതിക്കാരായ ഇവര്‍ സമൂഹവുമായി ഇടപെടുന്നവരും സമാധാനത്തിന് കൂടുതല്‍ വില കല്‍പ്പിക്കുന്നവരുമായിരിക്കും. പച്ച ഇഷ്ടപ്പെടുന്നവര്‍ സ്വയം വളരുന്നവരും പരിഷ്‌കൃതരും സമാധാന പ്രിയരും ആയിരിക്കും. ആത്മാര്‍ത്ഥയും സൗമ്യതയും ആഗ്രഹിക്കുന്നവരാണ് പൊതുവെ ഈ നിറം ഇഷ്ടപ്പെടുക. അതിനാല്‍ മറ്റുള്ളവര്‍ ഇവരെ ചൂഷണം ചെയ്തേക്കാം. ഇവര്‍ പൊതുവെ സംസ്‌കാരസമ്ബന്നരും ഉത്കൃഷ്ടരും ബഹുമാനിതരും ആയിരിക്കും.

പിങ്ക് നിറം ചുവപ്പിന്റെ സൗമ്യ ഗുണങ്ങള്‍ അടങ്ങിയ നിറമായ പിങ്ക് അവേശ രഹിതമായ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നിറമാണ്. പിങ്ക് ഇഷ്ടപ്പെടുന്ന സ്തീകള്‍മാതൃഭാവമുള്ളവരായിരിക്കും.സൗന്ദര്യത്തോടയും ആഢംബരത്തോടെയും പ്രത്യക്ഷപ്പെടാന്‍ ഇവര്‍ ചിലപ്പോള്‍ ആഗ്രഹിക്കും. പിങ്ക് ഇഷ്ടപ്പെടുന്ന വ്യക്തികള്‍ സംരക്ഷണവും, പ്രത്യേക പരിചരണവും ആഗ്രഹിക്കുന്നവരായിരിക്കും. ഇവര്‍ സ്നേഹിക്കപ്പെടാന്‍ ഇഷ്ടമുള്ളവരും സംരക്ഷണവും സുരക്ഷിതമായ ജീവിതവും ആഗ്രഹിക്കുന്നവരും ആയിരിക്കും. പിങ്ക് ഇഷ്ടപ്പെടുന്നവരും സൗമ്യരും ആകര്‍ഷകത്വമുള്ളവരും ആയിരിക്കും.

പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍. മികച്ച വ്യക്തിത്വം, തൃപ്തിപ്പെടാന്‍ പ്രയാസം, രസികത്വം, പെട്ടെന്നുള്ള പ്രതികരണം എന്നിവയാണ് പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവരുടെ സവിശേഷതകള്‍. ഇവര്‍ വ്യത്യസ്തതയും അതുല്യതയും ആഗ്രഹിക്കുന്നവരായിരിക്കും. എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്തരിച്ച്‌ പറയുന്നവരും കലാപ്രേമികളും ആയിരിക്കും ഇവര്‍. പര്‍പ്പിള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പാരമ്പര്യങ്ങളെ വ്യക്തി ചലിക്കാനുള്ള പ്രവണത ഉണ്ടാകും അന്തസ്സും സഹിഷ്ണുതയും ഉള്ള ഇവര്‍ അധികാരസ്ഥാനം നേടുന്നവരായിരിക്കും.

നീല മൃദുലവും ആശ്വാസദായകവും കരുണാര്‍ദ്രവും സംരക്ഷണം നല്‍കുന്നതുമായ നീലനിറം കരുതലിന്റെയും ആത്മപരിശോധനയുടെയും ഉത്തരവാദിത്വത്തിന്റെയും നിറമാണ്. സമാധാനം, സത്യസന്ധത, ക്ഷമത, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്ന നീല സ്വഭാവത്തിലെ സ്ഥിരതയും ബുദ്ധിയുമാണ് പ്രതിഫലിപ്പിക്കുന്നത്. നീല നിറം ഇഷ്ടപ്പെടുന്നവര്‍ പ്രതീക്ഷ ഉള്ളവരായിരിക്കും എന്നാല്‍ അചഞ്ചലമായ വിശ്വാസങ്ങളാല്‍ ഇടയ്ക്കിടെ ദുഖിതരാകും. ഉത്കണ്ഠ കൂടുതലുള്ള ഇവരുടെ ചഞ്ചല സ്വഭാവം സംശയത്തിന് ഇട നല്‍കും.

ചുവപ്പ് നിറം ശക്തി, ആരോഗ്യം, ഓജസ്സ് എന്നിവയുടെ നിറമായ ചുവപ്പ് തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും, ഉശിരുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. ശുഭാപ്തി വിശ്വാസികളായ ഇവര്‍ ഒരിക്കലും വിരസത സഹിക്കില്ല. ഇവര്‍ അശ്രദ്ധരോ അന്തര്‍മുഖരോ ആയിരിക്കില്ല. അതിനാല്‍ ചിലപ്പോള്‍ സ്വന്തം പോരായ്മകളെ കുറിച്ച്‌ അജ്ഞരായിരിക്കും. അതിനാല്‍ അവര്‍ക്ക് നിഷ്പക്ഷരായിരിക്കാന്‍ കഴിയില്ല മറ്റുള്ളവരുടെ എന്ത് തെറ്റ് കണ്ടാലും കുറ്റപ്പെടുത്തും.

മെറൂണ്‍ നിറം മെറൂണ്‍ ഇഷ്ടപ്പെടുന്നവരെ എല്ലാവരും ഇഷ്ടപ്പെടുന്നവരും സാധാരണക്കാരുമായി പാകപ്പെടുത്തി എടുത്തേക്കാം. ജീവിതത്തില്‍ തകര്‍ന്നിട്ടും മുന്നോട്ട് പോകുന്നവരാണ് ഈ നിറം ഇഷ്ടപ്പെടുന്നവരിലേറെയും. മെറൂണ്‍ ഇഷ്ടപ്പെടുന്നവര്‍ അച്ചടക്കം ശീലമാക്കിയവരായിരിക്കും. കഠിനമായ അനുഭവങ്ങളിലൂടെ വളര്‍ന്ന് വിജയം നേടുന്നവരായിരിക്കും ഇവര്‍.

മഞ്ഞ നിറം സന്തോഷത്തിന്റെയും ബുദ്ധിയുടെയും ഭാവനയുടെയും നിറമായ മഞ്ഞ തിരഞ്ഞെടുക്കുന്നവര്‍ സാഹസികരും അസാധാരണത്വവും ആത്മസംതൃപ്തിയും തിരയുന്നവരും ആയിരിക്കും. മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍ പ്രസന്നമായ വ്യക്തിത്വം ഉള്ളവരായിരിക്കും ഇവര്‍ നല്ല ബിസിനസ്സ് തലവന്‍മാരും രസികത്വം ഉള്ളവരും ആയിരിക്കും. ബുദ്ധിയുടെ നിറമാണിത്. മനസ്സു കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നവരായിരിക്കും ഈ നിറം ഇഷ്ടപ്പെടുന്നവര്‍.

ഓറഞ്ച് നിറം ആഢംബരത്തിന്റെയും ആന്ദത്തിന്റെയും നിറമായ ഓറഞ്ച് ഇഷ്ടപ്പെടുന്നവര്‍ ചുറുചുറുക്കുള്ളവരും തമാശകള്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. സമൂഹവുമായി ഇടപഴികിജീവിക്കുന്നവരായിരിക്കും ഇവര്‍. ഇവര്‍ ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും നല്ല പ്രകൃതക്കാരും പ്രശസ്തരും ആയിരിക്കും.അല്‍പം ചാഞ്ചല്യമുള്ളവരാണെങ്കിലും പൊതുവില്‍ സമ്മതരായിരിക്കും. യുവത്വം, ശക്തി, ധൈര്യം, ആകാംഷ,പരിശ്രമം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് ഓറഞ്ച്.

ആഴ്ചയിൽ ഓരോ ദിവസവും നവഗ്രഹങ്ങളിലെ ആദ്യ ഏഴു സ്ഥിരഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് ഓരോ ദിനത്തിലും അതാത് ഗ്രഹത്തെ സ്വാധീനിക്കുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഭാഗ്യലബ്ധിയും ജീവിതപുരോഗതിയും ഉണ്ടാകുമത്രേ.

തിങ്കള്‍ - വെളുപ്പ്, ചന്ദനം (ക്രീം)
ചൊവ്വ - ചുവപ്പ്
ബുധന്‍ - പച്ച
വ്യാഴം - മഞ്ഞ
വെളളി - വെളുപ്പ്, ചുവപ്പ്, പിങ്ക്
ശനി - കറുപ്പ്, നീല.
ഞായര്‍ - ഓറഞ്ച്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയെ സാമൂഹ്യ തിന്മകള്‍ക്കെതിരായ ആയുധമാക്കി മാറ്റാന്‍ ശ്രമിച്ച അതുല്യ പ്രതിഭയായിരുന്നു ഷാജി എന്‍ കരുണ്‍  (4 hours ago)

പുതിയ മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് 7ന്  (4 hours ago)

ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയല്‍ മീറ്റിനുള്ള കമ്മീഷന്‍ എന്ന് സൗമ്യ  (4 hours ago)

ഗൾഫിൽ കൈ നിറയെ ഒഴിവുകൾ  (5 hours ago)

ഷാജി എൻ കരുൺ ഓർമ്മയായി..  (6 hours ago)

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (7 hours ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (7 hours ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (7 hours ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (7 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (7 hours ago)

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു  (7 hours ago)

നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി  (7 hours ago)

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി  (7 hours ago)

റാപ്പർ വേടനെതിരെ ലഹരി ഉപയോ​ഗിച്ചതിന്റെ പേരിൽ നടപടി  (8 hours ago)

INDIA NIA വഴികാട്ടിയായത് ആദിൽ  (8 hours ago)

Malayali Vartha Recommends