മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കും ഈ സര്‍ജറി

പലവിധ രോഗങ്ങൾ ഭേദപ്പെടുത്താനായും ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയും നമ്മൾ സർജറികൾ ചെയ്യാറുണ്ട്. ഓപ്പൺ സർജറി മുതൽ കീ ഹോൾ സർജറി വരെ നിരവധി സർജറികൾ നമുക്കു സുപരിചിതമാണ്. എന്നാൽ സ്വഭാവം നന്നാക്കാൻ സർജറി എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളു. ഓപ്പറേഷൻ തീയേറ്ററും സർജിക്കൽ ഉപകരണങ്ങളും ഒന്നും കൂടാതെ നടത്തുന്ന ബിഹേവിയറൽ സർജറി ആണിത്.
സ്ഥാനത്തും അസ്ഥാനത്തും ആരോടെന്നില്ലാതെ ഉണ്ടാകുന്ന ദേഷ്യം, കുറ്റം പറയൽ, എന്തിനോടും വെറുപ്പ് തോന്നുക എന്നിങ്ങനെ ഉള്ള എല്ലാ പ്രശ്‍നങ്ങൾക്കും പരിഹാരമാണ് ഈ സർജറി. ഇത്തരം സ്വഭാവ ദൂഷ്യം ഇല്ലാത്തവർ ചുരുക്കമാണ്; എങ്കിലും ഇതൊക്കെ ഒരു പരിധി കഴിഞ്ഞു പോയാൽ വളരെ അപകടകരമാണ്. ജനിക്കുമ്പോൾ എല്ലാവരും നിഷ്കളങ്കരാനല്ലോ. കാലക്രമേണ ചുറ്റുപാടുകളും അനുഭവങ്ങളുമാണ് ഒരാളുടെ സ്വഭാവത്തെ മാറ്റിയെടുക്കുന്നത്. ഇത്തരത്തിൽ മനുഷ്യ മനസ്സിൽ അടിഞ്ഞുകൂടുന്ന നെഗറ്റീവ് ആയ കാര്യങ്ങൾ ചെറുതോ വലുതോ ആയ ബിഹേവിയറൽ സർജറിയിലൂടെ നമുക്കു മാറ്റിയെടുക്കാൻ സാധിക്കും.
ഒരു നല്ല മനഃശാസ്ത്രജ്ഞൻ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ മനസിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാരക വിഷയങ്ങളെ തിരിച്ചറിയാൻ അദ്ദേഹം നമ്മെ സഹായിക്കും. തുടക്കത്തിൽ തന്നെ ഇവ കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ നാളെ ഒരു പക്ഷെ ഇത് നമ്മെ കൊണ്ടെത്തിക്കുന്നത് ബിഹേവിയറൽ ക്യാന്സറിൽ ആകാം. അതുകൊണ്ടു തന്നെ നമുക്ക് മാലിന്യങ്ങൾ നീക്കി ശുദ്ധമായ മനസിന് ഉടമകളാകാൻ തയ്യാറെടുക്കാം.
മനസ്സിന്റെ കീഹോള് വഴി മനസിനെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി സര്‍ജറി ചെയ്യാം.
നിയന്ത്രിക്കാൻ കഴിയാത്ത വെറുപ്പും ദേഷ്യവും മൂലം ആന്തരികഘടനയിലും ബാഹ്യഘടനയിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാൽ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ഇമോഷണല്‍ കഥാര്‍സിസും ആംഗര്‍ മാനേജ്‌മെന്റ് ലേപനങ്ങളും സഹിതം ബിഹേവിയറല്‍ സര്‍ജറിയാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കൂടാതെ ഓപ്പണ്‍ ബിഹേവിയറല്‍ സര്‍ജറി, ഫാമിലി തെറാപ്പി എന്നിവയും ഉണ്ട്. എന്നിട്ടും ശരിയാവാത്തത് ബിഹേവിയറല്‍ ലാപറോസ്‌കോപ്പി വഴി ശരിയാക്കാം.
വിഷാദ രോഗത്താൽ പ്രയാസം അനുഭവിക്കുന്നവർക്ക് തലച്ചോറിനും ചിന്തകള്‍ക്കും വെളിച്ചം വരാന്‍ സഹായിക്കുന്ന കീഹോള്‍ ബിഹേവിയറല്‍ സര്‍ജറിയും ഉണ്ട്. ഇനി എന്തിനു വൈകിക്കണം? നല്ല മനസ്സിലെ നല്ല ചിന്തകൾ ഉണ്ടാകൂ നല്ല ചിന്ത ഉണ്ടെങ്കിലേ നല്ല പ്രവർത്തി ഉണ്ടാകൂ. നല്ല പ്രവർത്തി ഉണ്ടെങ്ങില്ലേ നല്ലൊരു സമൂഹം ഉണ്ടാകൂ. നല്ലൊരു സമൂഹത്തിനു മാത്രമേ നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയു.
https://www.facebook.com/Malayalivartha