മുഖത്തെ കറുത്ത പാടുകൾ ആത്മവിശ്വാസം കളയുന്നുവോ? വിഷമിക്കണ്ട അടുക്കള വിദ്യയിലൂടെ പരിഹാരം കാണാം

മുഖത്തെ കറുത്ത പാടുകൾ ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാടുകൾ മാറ്റാനായി പലവിധ ക്രീമുകളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ചില അടുക്കള വിദ്യയിലൂടെ തന്നെ നമുക്ക് ഇതിനു പരിഹാരം കാണാവുന്നതാണ്. നമ്മൾ നിത്യേന അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ തന്നെ ഇതിനുള്ള പ്രതിവിധിയുണ്ട്. പാർശ്വഫലങ്ങളെയും പേടിക്കേണ്ടതില്ല. പിന്നെയെന്തിന് കൃത്രിമമായ മാർഗങ്ങൾ തിരഞ്ഞെടുത്ത വയ്യാവേലി ഉണ്ടാക്കണം. ചിന്തിക്കൂ.
മുഖം മിനുക്കാൻ തുടങ്ങുന്നതിനു മുൻപ് സ്വയം നമ്മുടെ മുഖത്തിന്റെ സവിശേഷതകൾ ഒന്ന് മനസ്സിലാക്കണം. എണ്ണമയമുള്ളതാണോ, വരണ്ടതാണോ എന്നൊക്കെ അറിഞ്ഞുവേണം പ്രവർത്തിക്കാൻ. വെറുതെ മുഖത്തെ ഒരു പരീക്ഷണ ശാലയാക്കണ്ടല്ലോ.
1. വെള്ളരിക്ക മുറിച്ചു 30 മിനുട്ട് നേരം കറുത്ത പാടിൽ വെച്ചിരിക്കുക. അതിനു ശേഷം കഴുകിക്കളയുക. രണ്ടാഴ്ച തുടർച്ചയായി ചെയ്താൽ കറുത്ത പാടുകൾ മാറിക്കിട്ടും.
2. ചര്‍മ്മത്തിന് ഉത്തമമായ ഒന്നാണ് റോസ് വാട്ടര്‍. ഇത് പഞ്ഞിയിൽ മുക്കി മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
3. നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ ഉരുളക്കിഴങ്ങിന് സൗന്ദര്യ സംരക്ഷണത്തിൽ വലിയൊരു പങ്കുണ്ട്. ബ്ലീച് ആയി പ്രവർത്തിക്കാൻ ഉരുളക്കിഴങ്ങിന് കഴിയും. ഉരുളക്കിഴങ്ങ് അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക 15 മിനിട്ടിന് ശേഷം കഴുകി കളയുക. ഒരുമാസം കൊണ്ട് വ്യത്യാസം തിരിച്ചറിയാം.
4. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ആൽമണ്ട് ഓയിൽ പാർശ്വഫലങ്ങളില്ലാതെ മുഖത്തു ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് കറുത്ത പാടുകള്‍ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒരു സ്പൂണ്‍ ആല്‍മണ്ട് എടുത്ത് കറുത്ത പാടുള്ളിടത് പുരട്ടുക. തുടര്‍ന്ന് മസാജ് ചെയ്യുക. രാത്രി കിടക്കുമ്പോള്‍ ഇത്തരത്തില്‍ ചെയ്ത് രാവിലെ ഉണരുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയാം
5. തക്കാളി മുറിച്ചു 20 മിനിട്ട് സമയം പാടുള്ള സ്ഥലത്ത് പുരട്ടി മസാജ് ചെയ്യുക. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. വ്യത്യാസം നേരിട്ടറിയൂ.
6. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട, എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ഇത് ആ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിട്ടു കഴിഞ്ഞു കഴുകിക്കളയുക.
വെയില്‍ ഏല്‍ക്കുന്നത് കറുത്തപാടുകള്‍ അധികമാക്കും. അതിനാല്‍ എല്ലാ ദിവസവും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha