കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്താന്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം

നമ്മുടെ കുട്ടികള്‍ നല്ല രീതിയില്‍ വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും.എന്നാല്‍ അതിന് വേണ്ടി പണം ചെലവാക്കും പക്ഷേ മിനക്കെടാറില്ലെന്നതാണ് സത്യം. കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അഭിമാനിക്കുന്നതിനോടൊപ്പം അവരെ അഭിനന്ദിക്കാന്‍ മറക്കാന്‍ പാടില്ല.
ഞാനിതെത്ര കണ്ടിരിക്കുന്നു അല്ലെങ്കില്‍ ഇതൊക്കെ കഴിഞ്ഞാണ് ഞാനും വന്നിരിക്കുന്നത് എന്നൊക്കെ ആവും ഇവരുടെ മനസ്സിലിരുപ്പ്. അങ്ങിനെയുള്ള ചിന്താഗതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ? അത്തരത്തിലുള്ള ചിന്തകള്‍ സ്വന്തം കുഞ്ഞുങ്ങളെ നേരായ പാതയില്‍ നടത്തുവാന്‍ ഉപകരിക്കില്ലെന്നതാണ് സത്യം.
ഇന്നത്തെ കുഞ്ഞുങ്ങള്‍ നമ്മുടെ കുട്ടിക്കാലത്തെ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഒരുപാട് മുന്നിലാണ്. അവരെ നമ്മള്‍ ബഹുമാനിച്ചില്ലെങ്കിലും ഒരിക്കലും നിന്ദിക്കുവാന്‍ പാടില്ല ! നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യുമ്പോള്‍, അവരെ പ്രശംസിക്കുവാന്‍ ഒരിക്കലും നിങ്ങള്‍ മടിക്കരുത്.
എത്രയും കാശുകള്‍ മുടക്കി നിങ്ങള്‍ സമ്മാനങ്ങള്‍ അവര്‍ക്ക് വാങ്ങിക്കൊടുത്തു എന്നിരുന്നാലും സ്‌നേഹപൂര്‍വമായ നിങ്ങളുടെ ഒരു പ്രശംസ, അല്ലെങ്കില്‍ സ്‌നേഹം നിറഞ്ഞ ഒരു നോട്ടം നിങ്ങള്‍ അവര്‍ക്ക് കൊടുക്കുവാന്‍ മടി കാണിക്കരുത് . അത് മതി . ആ ഒരു പ്രവര്‍ത്തി മൂലം നിങ്ങളുടെ മകനോ മകള്‌ക്കോ എന്ത് മാത്രം ആത്മ വിശ്വാസം കിട്ടും എന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളെക്കാളും മിടുക്കന്മാരും മിടുക്കികളും ആവട്ടെ.
രക്ഷിതാക്കള്‍ കുട്ടികളുമായി ശക്തമായ ബന്ധം കാത്ത് സൂക്ഷിക്കാന്‍ ആദ്യം വേണ്ടത് അവരോടൊപ്പം നല്ല രീതിയില്‍ പെരുമാറുക. മാതാപിതാക്കള്‍ കൂടുതല്‍ ഇടപഴുകുമ്പോള്‍ കുട്ടികളില്‍ ആത്മവിശ്വാസവും മനോധര്‍മ്മവും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കായികപരമായുള്ള ശക്തിയും കഴിവും കൂടുല്‍ മെച്ചപ്പെടുത്താന്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും കൂടുതല്‍ ഇടപഴകണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha