വൈകി ഉറങ്ങുന്നത് ഈ പ്രശ്‌നങ്ങളുണ്ടാക്കും

ഉറക്കം എല്ലാവര്‍ക്കും വീക്കെനസ് തന്നെയാണ്.പുതിയ ജീവിതരീതിയില്‍ ഉറക്കം കൃത്യമായി കിട്ടാറില്ലെന്നതാണ് സത്യം.നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ പകല്‍ കിടന്ന് ഉറങ്ങാനാണ് ശ്രമിക്കാറുള്ളത്.
എന്നാല്‍ പകല്‍ കിടന്നുറങ്ങുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കൂടാതെ വൈകി ഉറങ്ങുന്ന ശീലമാണ് അധികം പേര്‍ക്കും.ജോലി കഴിഞ്ഞ് വൈകിയെത്തുന്നത് വൈകി ഉറങ്ങുന്നതിന് കാരണമാണ്.
ടിവി കണ്ട് സോഫയില്‍ കിടന്നുറങ്ങുന്നവരും ഉണ്ട്. നിങ്ങള്‍ വൈകിയാണോ ഉറങ്ങാറുള്ളത്. എങ്കില്‍ ചില ദോഷവശങ്ങള്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ അറിയണം. പകല്‍ കിടന്ന് ഉറങ്ങിയാല്‍ രാത്രി ഉറക്കം വരില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്.എട്ട് മണിക്കൂര്‍ ഉറക്കം ക്യത്യമായി കിട്ടണമെന്നതാണ് സത്യം. ശരീരത്തിനും തലച്ചോറിനും ഉറക്കം അത്യാവശ്യമാണ്.
വ്യായാമം ചെയ്യുന്നതിലൂടെ ക്യത്യമായ ഉറക്കം കിട്ടുമെന്നതാണ് സത്യം. വൈകി ഉറങ്ങുന്നത് ജോലിയില്‍ ശ്രദ്ധകുറവ് വരുത്തുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അത് പോലെ വൈകിയുള്ള ഉറക്കകുറവ് തലവേദനയും നടുവേദനയും ഉണ്ടാക്കും.അമിത വണ്ണം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.
ഉറക്ക കുറവ് കണ്ണിന് താഴെ കറുത്ത പാടുള്ള വരാന്‍ സാധ്യതയുണ്ട്. ഡയബറ്റീസ്, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉറക്കകുറവ് കാരണം വരാം. വൈകിയുള്ള ഉറക്കം മാനസിക പിരിമുറുക്കം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha