പങ്കാളികളുടെ പേരുകൾ പറയും പൊരുത്തം

പത്തിൽ പത്ത് പൊരുത്തം വേണോ ? S ൽ തുടങ്ങുന്ന പേരുള്ളവർ ജീവിത പങ്കാളിയായി M ൽ തുടങ്ങുന്ന പേരുള്ളവരെ തെരഞ്ഞെടുക്കൂ .വെറുമൊരു പേര് എന്നതിലുപരിയായി പേരു പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുണ്ട്. പണ്ട് കാലത്ത് നമ്മുടെ അച്ഛനമ്മമാര്‍ പേരിന്റെ അര്‍ത്ഥം നോക്കിയാണ് മക്കൾക്ക് പേരിട്ടിരുന്നത്. എന്നാൽ ഇപ്പോൾ അർത്ഥത്തിലുപരിയായി ഫാഷൻ നോക്കിയാണ് പേരിടുന്നത്. അതെന്തായാലും ചില പേരുകൾ പല തരത്തിലും നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും സംഖ്യാ ശാസ്ത്രപ്രകാരം ഇതിൽ അൽപ്പം കാര്യമുണ്ടെന്നു വേണം വിശ്വസിക്കാൻ .
ഇംഗ്ലീഷ് അക്ഷരമാലയിലെ S എന്ന അക്ഷരത്തിനും M എന്ന അക്ഷരത്തിനും പൊരുത്തങ്ങൾ ഒരുപാടാണ്. നിങ്ങളുടെ പേരില്‍ M ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നല്‍കുന്നത് ഭാഗ്യമാണ്. അതേപോലെ സംഖ്യാശാസ്ത്രപ്രകാരം S എന്ന അക്ഷരം 1 എന്നതിനു തുല്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കുന്നവര്‍ ആയിരിക്കും ഇവർ .1 എന്നതിന് ജീവിത വിജയവുമായി പ്രധാനപ്പെട്ട ബന്ധവുമുണ്ട്. സംഖ്യാശാസ്ത്ര പ്രകാരം 1 ജന്മസംഖ്യ ആയി വരുന്നവർക്ക് S ൽ തുടങ്ങുന്ന പേര് ഗുണം ചെയ്യും. അതുപോലെ 1 ജന്മസംഖ്യയായി വരുന്നവരുടെ പങ്കാളിയുടെ പേര് S എന്ന അക്ഷരത്തിൽ തുടങ്ങുന്നതും നല്ലതാണ്.
M എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരെ സാമ്പത്തിക ബാധ്യത ഒരു തരത്തിലും ബാധിക്കുകയില്ല. എത്രയൊക്കെ സാമ്പത്തിക പ്രതിസന്ധികള്‍ വന്നാലും അതൊരിക്കലും ജീവിതത്തെ ബാധിക്കുകയുമില്ല . കഠിനാധ്വാനം ചെയ്യുന്നതിന് മനസ്സുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തെ വളരെ ഇഷ്ടത്തോടെ കാണുന്നവരും ആയിരിക്കും. ജീവിതത്തിലെ മാറ്റങ്ങള്‍ പോസിറ്റീവ് ആയി എടുക്കുന്നതിന് ഇവര്‍ക്ക് കഴിയും. S അക്ഷരക്കാരും ജീവിതത്തെ പോസിറ്റീവായി കാണുന്നവരാണ്.
നേതൃഗുണം പൊതുവേ S പേരുകാരുടെ മുഖമുദ്രയാണ്.ബോണ്‍ ലീഡേഴ്‌സ് അഥവാ നേതൃഗുണത്തോടെ ജനിച്ചവരാണ് ഇവരെന്നു പറയാം. ഏതു കാര്യത്തിനും മുന്‍കൈ എടുത്തു പ്രവര്‍ത്തിയ്ക്കാനും ഈ രംഗങ്ങളില്‍ വിജയം നേടാനുമെല്ലാം ഇവര്‍ക്കു സാധിയ്ക്കും. നേതൃഗുണം കാരണം മറ്റുള്ളവരെ തനിക്കു പുറകില്‍ അണി നിരത്താനും ഇത്തരം പേരുകാര്‍ക്കു സാധിയ്ക്കും.
അതേസമയം M എന്ന അക്ഷരത്തിൽ പേരുള്ളവർ എപ്പോഴും തന്നെ സ്‌നേഹിക്കുന്നവരുടെ തണലില്‍ ജീവിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ S ലും M ലും പേരുകൾ തുടങ്ങുന്നവരുടെ ജീവിതത്തിൽ ഈഗോ പ്രശ്നങ്ങൾക്ക് ഇടമില്ല .
എസ് എന്ന അക്ഷരത്തില്‍ ജനിച്ചവര്‍ വളരെ വിശ്വസ്തരാണ്. അധികം റൊമാന്റിക്കല്ല, ഇക്കൂട്ടര്‍. അതായത് സ്‌നേഹം വാക്കുകളിലൂടെയോ സമ്മാനങ്ങളിലൂടെയോ പ്രകടിപ്പിയ്ക്കാത്തവര്‍. എന്നാല്‍ വിശ്വസ്തരായതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഇവരെ വിശ്വസിയ്ക്കാന്‍ സാധിയ്ക്കും. പുറമേയുള്ള സ്‌നേഹപ്രകടനങ്ങളില്‍ അത്രയ്ക്കു മിടുക്കരല്ലെങ്കിലും ഉള്ളില്‍ സ്‌നേഹവും വിശ്വസ്തതയും കരുണയുമെല്ലാം കാത്തു സൂക്ഷിയ്ക്കുന്ന പ്രകൃതക്കാരാകും, ഇവര്‍. പങ്കാളിയുമായി ഏറെ അടുപ്പം വച്ചു പുലര്‍ത്തുന്ന കൂട്ടരാകും, ഇവര്‍. ഈ ബന്ധം ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നവരും. എസ് പേരുള്ളവരുമായുള്ള ബന്ധങ്ങള്‍ ഏറെ നല്ലതായിരിയ്ക്കുമെന്നു ചുരുക്കത്തില്‍ പറയാം.നല്ല പങ്കാളികളായിരിയ്ക്കും, എസ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍.
M അക്ഷരക്കാരും ഇതേ പ്രകൃതക്കാർ തന്നെയാണ് . M അക്ഷരം പേരിലുള്ളവരെ അത്ര പെട്ടെന്ന പ്രേമത്തില്‍ വീഴ്ത്താന്‍ പറ്റുകയില്ല. കാരണം ഇവര്‍ക്ക് പ്രണയ ബന്ധത്തേക്കാള്‍ കൂടുതല്‍ സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതിനായിരിക്കും താല്‍പ്പര്യം ഉണ്ടാവുക.ഒരാളുമായി പ്രേമത്തിലാവുക എന്നത് പലപ്പോഴും ഇവരെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇവരെങ്ങാനും പ്രേമത്തില്‍ വീണാല്‍ പിന്നെ ഇവരേക്കാള്‍ റൊമാന്റിക് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരും തന്നെയില്ല എന്നതാണ് സത്യം. എല്ലാ വിധത്തിലും ഇത് പ്രേമത്തില്‍ വീഴുന്ന പെണ്ണിന്റെ അല്ലെങ്കില്‍ ആണിന്റെ ഭാഗ്യം എന്ന് തന്നെ പറയാം. S & M പേരുള്ളവർ ഒരിക്കല്‍ പരസ്പരം പ്രേമിച്ചാല്‍ പിന്നെ ഇവരെ പിരിക്കാൻ ഒരു പ്രതിസന്ധിക്കും കഴിയില്ല.
ഏത് കാര്യത്തിനും വിശ്വസിച്ച് കൂടെ നിര്‍ത്താന്‍ പറ്റുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എത്രത്തോളം ഇവര്‍ക്ക് മുന്നില്‍ നില്‍ക്കാനും കൂടെ നില്‍ക്കാനും പറ്റുമോ അത് ജീവന്‍ പോവുന്ന വരേയും ഇവര്‍ ചെയ്യുന്നു. ഏത് അവസ്ഥയിലും ജീവിതത്തില്‍ വിശ്വസ്തതയോടെ കൂടെ നില്‍ക്കുന്നവരായിരിക്കും ഇവര്‍.
https://www.facebook.com/Malayalivartha