ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം

ഐശ്വര്യവും സമ്പത്തുമെല്ലാം എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് ലക്ഷ്മീദേവിയും. ഐശ്വര്യദേവതയാണ് ലക്ഷ്മീദേവിയെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഐശ്വര്യമുണ്ടാകാനും പണമുണ്ടാകാനുമെല്ലാം ലക്ഷ്മീദേവി കനിയണമെന്നാണ് പൊതുവേയുള്ള വിശ്വാസവും. ഇതുകൊണ്ടുതന്നെ ലക്ഷ്മീപ്രീതിയ്ക്കായി പൂജകളും അനുഷ്ഠാനങ്ങളും നിര്‍വഹിയ്ക്കുന്നവരും വിശ്വാസങ്ങള്‍ പിന്‍തുടരുന്നവരുമെല്ലാം ധാരാളമുണ്ട്.
പുരാണങ്ങളില്‍ വിവരിയ്ക്കുന്ന ഒരു ബുദ്ധിരാക്ഷസനുണ്ട്, ചാണക്യന്‍. ബുദ്ധിയും ഒപ്പം കൗശലവുമെല്ലാം നിറഞ്ഞ ഒരാളായാണ് പുരാണങ്ങള്‍ ചാണക്യനെ വിശേഷിപ്പിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ചാണക്യബുദ്ധി, ചാണക്യതന്ത്രം തുടങ്ങിയ പദങ്ങള്‍ ഇപ്പോഴും ആളുകളെ വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നുമാണ്. ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും ചാണക്യന്‍ ഉപദേശിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,
ഏതു വീട്ടിലാണോ അറിവിനും ബുദ്ധിയ്ക്കും പ്രാധാന്യം നല്‍കി മുന്നേറുന്നത് ഇത്തരം വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്നാണ് ചാണക്യന്‍ ഉപദേശിയ്ക്കുന്നത്. അറിവ് നേടുന്നത് ലക്ഷ്മീദേവിയെ പ്രീണിപ്പിയ്ക്കുന്ന ഒന്നാണ്.
വീട്ടില്‍ വരുന്ന അതിഥികളെ, അവര്‍ എത്തരക്കാരായാലും നല്ല രീതിയില്‍ സ്വീകരിയ്ക്കുന്ന, നല്ല രീതിയിലും സന്തോഷത്തോടെയും അവരെ കൈകാര്യം ചെയ്യുന്ന വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്നാണ് ചാണക്യന്റെ അഭിപ്രായം. ഇതുപോലെ വീട്ടില്‍ വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കാത്തവരുടെയും ഭക്ഷണം നല്‍കി വിടുന്നവരുടേയും വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്ന്, ഐശ്വര്യവും ഉയര്‍ച്ചയുമുണ്ടാകുമെന്ന് ചാണക്യന്‍ പറയുന്നു.
ഭാര്യയും ഭര്‍ത്താവും സനേഹത്തോടെ, പരസ്പര ശ്രദ്ധയോടെ, സന്തോഷത്തോടെ കഴിയുന്ന ഇടങ്ങളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്ന് ചാണക്യന്‍ പറയുന്നു. പരസ്പരം വഴക്കടിയ്ക്കുന്ന, ചീത്ത വിളിയ്ക്കുന്ന ദാമ്പത്യമുള്ള വീടുകളില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല.
ഹാര്‍ഡ് വര്‍ക് ആന്റ് സ്മാര്‍ട്ട് വര്‍ക്, കഠിനാധ്വാനവും ബുദ്ധിയോടെയുള്ള അധ്വാനവുമാണ് പണത്തിനും ഐശ്വര്യത്തിനുമുള്ള അടിസ്ഥാനമെന്ന് ചാണക്യന്‍ വിശദീകരിയ്ക്കുന്നു.
വീടുകളില്‍ സന്തോഷവും അഭിവൃദ്ധിയും നില നില്‍ക്കണമെങ്കില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ച് ചാണക്യന്‍ പറയുന്നു. ഇതില്‍ ഒന്ന് സ്വന്തം സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചോ പണത്തിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചോ മറ്റുള്ളവരോട് പറയരുതെന്നതാണ്. ഇത് മറ്റുള്ളവര്‍ നിങ്ങളെ സഹായിക്കാതിരിയ്ക്കാനുള്ള കാരണം കൂടിയാകും.
തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ച് മറ്റുള്ളവരോട്, അതായത് വീടിനു വേളിയിലുള്ളവരാടോ പറയരുതെന്നാണ് ചാണക്യന്റെ ഉപദേശം. ഇത് ഗുണത്തിനു പകരം ദോഷം കൊണ്ടുവരുന്ന ഒന്നാണ്.
ശംഖ്, കവടി എന്നിവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയുടെ പ്രസാദം നേടിത്തരുന്ന ഒന്നാണ്. ദിവസവും ശംഖൂതുന്നത് ഗുണം നല്‍കും.തെക്കോട്ടു തിരിഞ്ഞ് ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും.
താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം.
l
https://www.facebook.com/Malayalivartha