നെറ്റിയിൽ സീമന്ത രേഖയിൽ സിന്ദൂരം അണിയുമ്പോൾ ..............

വിവാഹിതയായ ഹിന്ദു മതവിശ്വാസികളായ സ്ത്രീകള്‍ ആണ് പൊതുവെ സീമന്ത സിന്ദൂരം നെറുകയില്‍ തൊടുന്നത്. ഭാരതത്തിലെ സ്ത്രീകള്‍ക്ക് പൊതുവെ പൊട്ട് അഥവാ തിലകം എന്നത് അവരുടെ ജീവിതരീതിയുടെ തന്നെ അടിസ്ഥാനമാണ്.
നെറ്റിയില്‍ സിന്ദൂരം തൊടുന്ന സ്ത്രീകള്‍ക്ക് പക്ഷെ ഈ സിന്ദൂരം തൊടല്‍ ആചാരത്തിന്‍റെ രഹസ്യമെന്താണ് എന്ന് അറിയില്ല. വിവാഹിതയായ ശേഷം സ്ത്രീകള് തലമുടി പകുത്ത് അതിനു നടുവിലുള്ള രേഖയില് നെറ്റിയുടെ മുകള്‍ഭാഗം മുതല് ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്നു.
താന്ത്രിക വിധിപ്രകാരം സീമന്ത രേഖയെന്നാല്‍ ശിരോമധ്യത്തിന്റെ സാങ്കല്പ്പിക രേഖയാണ്. രണ്ടുപുരികങ്ങളുടെയും ഇടയിലായി മൂക്കിനു മുകളിലായി ഉള്ളത് ആജ്ഞാചക്രം. ഇവിടെ നിന്ന് മുകളിലേക്ക് പന്ത്രണ്ട് സ്ഥാനങ്ങള്‍ ആണുള്ളത്. അവസാന സ്ഥാനം (സീമന്തം) ശിരോമധ്യം എന്നീ പേരില്‍ അറിയപ്പെടുന്നു.
ശിവശക്തി സംബന്ധം പോലെ ഭൂമിയില് സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോൾ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട് പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നു. ചുവപ്പ് രജോഗുണമാണ്. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ് ഈ നിറം സൂചിപ്പിക്കുന്നത്.
അമ്മയാവാന്‍ തയ്യാറെടുത്ത് വിവാഹിതയാവുന്ന സ്ത്രീ ഒരു പുരുഷന്റെ സഹായത്തെയാണ് തേടുന്നത്. ശിരസ്സിലെ മുടി പകുത്ത് ചുവന്ന കുങ്കുമം അണിയുന്നത് ഭര്‍തൃമതിയാണ് എന്നതിനും കന്യകാത്വം ഭേദിക്കപ്പെട്ടു എന്നതിനും തെളിവായാണ് തന്ത്രശാസ്ത്ര വിധി വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha