കഴിഞ്ഞ 25 വര്‍ഷത്തിനിടെ കണ്ണില്‍ നിന്നും മസ്‌കാര ഒഴിഞ്ഞ ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല, ആ ശീലം കാഴ്ച നഷ്ടപ്പെടുത്തുന്ന നിലയില്‍ എത്തിച്ചു!

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള 50-കാരി തെരേസ ലിഞ്ച് കഴിഞ്ഞ 25 വര്‍ഷമായി സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്ന ആളാണ് . രാത്രി കിടക്കുന്നതിനു മുന്‍പ് അത് കഴുകി കളയുന്ന ശീലവും ഉണ്ടായിരുന്നില്ല. ചുരുക്കത്തില്‍ കഴിഞ്ഞ 25 വര്‍ഷവും തുടര്‍ച്ചയായി അവരുടെ മുഖത്ത് നിന്ന് മേക്കപ്പ് ഉണ്ടായിരുന്നു.
അവരുടെ കണ്ണിന്റെ അവസ്ഥയും അതു തന്നെ ആയിരുന്നു. 24 മണിക്കൂറും മേക്കപ്പിനാല്‍ മൂടിക്കിടക്കയായിരുന്നു. അടുത്തിടെയായി അവരുടെ കണ്ണുകള്‍ക്ക് വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതകളും ഒക്കെ ഉണ്ടായി തുടങ്ങി. കണ്ണില്‍ നിന്നും വെള്ളവും വരുന്നുണ്ടായിരുന്നു.ലൂബ്രിക്കേറ്റിംഗ് ജെല്ലുകളും കണ്ണില്‍ ഒഴിക്കുന്ന മരുന്നുകളും ഒന്നും ഫലം ചെയ്തില്ല. ഒടുവില്‍ ഡോക്ടറുടെ അടുത്തെത്തി.
അവരെ പരിശോധിച്ച ഡോക്ടര്‍പോലും അവരുടെ കണ്ണ് കണ്ട് ഞെട്ടിപ്പോയി. അവരുടെ കണ്‍പോളകള്‍ക്കടിയിലുള്ള വെളുത്ത ഭാഗം മുഴുവന്‍ കറുത്ത തരികള്‍ പോലുള്ള ഒരു വസ്തു കൊണ്ട് നിറഞ്ഞിരിക്കയായിരുന്നു. കോണ്‍ക്രീഷന്‍സ് എന്നാണ് ഈ കാല്‍ഷ്യം കട്ടി പിടിച്ചിരിക്കുന്നതിന്റെ പേര്.
ഏതായാലും കുറച്ചു നാള്‍ കുടി കഴിഞ്ഞിട്ടാണ് വൈദ്യസഹായം തേടിയിരുന്നതെങ്കില്‍ അവരുടെകാഴ്ചക്ക് ഗുരുതരമായ ദോഷം സംഭവിയ്ക്കുമായിരുന്നേനെ. ഒരു ഒന്നൊന്നര മണിക്കൂര്‍ നേരത്തെ ശ്രമം കൊണ്ട് ഡോക്ടര്‍മാര്‍ അവളുടെ കണ്ണിനുള്ളില്‍ നിന്നും അതൊക്കെ 'ചുരണ്ടി' നീക്കം ചെയ്തു.
കണ്ണില്‍ ഉപയോഗിക്കുന്ന മേക്കപ്പ് ആയ മസ്‌ക്കാര, രാത്രിയിലും കണ്ണില്‍ തന്നെ അവശേഷിപ്പിക്കുക ആണെങ്കില്‍ ഉണ്ടാകാവുന്ന ഗുരുതരാവസ്ഥ എല്ലാവരും മനസ്സിലാക്കുന്നതിനായി അവരുടെ കണ്ണിന്റെ ചിത്രങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തു വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha