കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ...

“എനിക്കു ജന്മം നൽകിയ മാതാപിതാക്കളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല, അത് എന്നെ ഒരുപാടു വിഷമിപ്പിക്കുന്നു.”—പതിനാറു വയസ്സുള്ള ബാർബറ.
“ഞാൻ ജനിച്ചത് എവിടെയാണെന്നോ എന്‍റെ യഥാർഥ മാതാപിതാക്കൾ ആരാണെന്നോ ഒന്നും എനിക്ക് അറിയില്ല. ചിലപ്പോഴൊക്കെ രാത്രികാലങ്ങളിൽ ഞാൻ ഇതേ കുറിച്ചു ചിന്തിക്കാറുണ്ട്.”—ഒമ്പതു വയസ്സുള്ള മാത്ത്.
എന്‍റെ വളർത്തുമാതാപിതാക്കളുമായി വഴക്കിടുമ്പോൾ ഞാൻ വിചാരിക്കും, എന്‍റെ ‘യഥാർഥ’ മാതാപിതാക്കൾ ആയിരുന്നെങ്കിൽ എന്നെ കുറേക്കൂടെ മനസ്സിലാക്കിയേനെ എന്ന്. അങ്ങനെയൊക്കെ ചിന്തിക്കുന്നതു നന്ദികേടാണെന്ന് എനിക്കറിയാം, ഇതിനെ കുറിച്ചൊന്നും എന്‍റെ വളർത്തുമാതാപിതാക്കളോട് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.”—പതിനാറു വയസ്സുള്ള കെന്‍റാന.
ദത്തെടുക്കപ്പെട്ട ഒരു കുട്ടിയുടെ ജീവിതത്തിന് അതിന്‍റേതായ വെല്ലുവിളികൾ ഉണ്ടായിരിക്കും എന്നതു സത്യമാണ്. മുകളിൽ വിവരിച്ചതുപോലുള്ള വികാരങ്ങളുമായി മല്ലിടുന്ന , തങ്ങൾക്കു ജന്മം നൽകിയ മാതാപിതാക്കളെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾ ഉണ്ടാകാം.
കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന മാതാപിതാക്കളുടെ എല്ലാം പ്രശ്‌നമാണിത്. സ്നേഹിച്ചും കൊഞ്ചിച്ചും വളർത്തിയ മക്കൾ പറക്കമുറ്റുമ്പോൾ പറന്നകലുമോ എന്ന ഭയം ഒരുവശത്ത് , ദത്തെടുക്കലിന്റെ നൂലാമാലകൾ വേറെയും . ദത്തെടുക്കൽ നിയമങ്ങളെ കുറിച്ച് കൂടുതലറിയാം
ദത്തെടുക്കലിന്റെ ഏറ്റവും വലിയ ന്യൂനത ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം ഇന്ത്യയില്‍ ഇല്ലെന്നതാണ്. വിവാഹപദവി കണക്കിലെടുക്കാതെ, ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തം മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാവുന്നതാണ്.
യോഗ്യതാ മാനദണ്ഡങ്ങള്‍
ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തികശേഷിയുള്ളവരും ആരോഗ്യമുള്ളവരും ആകണം. സ്ത്രീകള്‍ക്ക് ഏതു കുട്ടിയെയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.
ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കലിന് ആവശ്യമാണ്.
വിവാഹംകഴിഞ്ഞ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്കു മാത്രമേ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല.
കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം 25 വയസ്സില്‍ താഴെയാകരുത്.
എങ്ങനെയാണ് ദത്തെടുക്കുക
ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ മാതാപിതാക്കള്‍ www.cara.nic.in ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ദത്തെടുക്കലിന്റെ ഏറ്റവും വലിയ ന്യൂനത ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം ഇന്ത്യയില്‍ ഇല്ലെന്നതാണ്. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കല്‍ നടപടികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം അനിവാര്യമാണ്.
പുരാതന‘ഭാരതീയസമൂഹം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പരമ്പര നിലനിര്‍ത്താന്‍ ആണ്‍കുട്ടികളെ മാത്രം ദത്തെടുക്കാനെ അക്കാലത്ത് അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1970 കളില്‍ ശിശുക്ഷേമസമിതികള്‍ രൂപീകരിക്കുകയും ദത്തെടുക്കലിനോടുള്ള സമൂഹത്തിന്റെ സമീപനം മാറുകയുമുണ്ടായി. തുടര്‍ന്ന് ദത്തെടുക്കലിന്റെ നിയമപരവും സാമൂഹികവും പ്രായോഗികവുമായ തലങ്ങളില്‍ ദത്തെടുക്കുന്ന കുട്ടിയെയും മാതാപിതാക്കളെയും സഹായിക്കുന്ന നിരവധി നിയമാവലികള്‍ രൂപീകരിക്കപ്പെടുകയും ആയത് ദത്തെടുക്കലിനെ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്തു.
ലോകം കൂടുതല്‍ കൂടുതല്‍ ആധുനികമായതോടെ മാനസിക പിരിമുറുക്കം, ഉയര്‍ന്ന വിവാഹപ്രായം, ജോലിയിലുള്ള ഉയര്‍ച്ച യ്ക്കായി കുട്ടികളെ വേണ്ടെന്നുവയ്ക്കല്‍ തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ കുട്ടികളില്ലായ്മയിലേക്ക് നയിക്കുന്നു. സ്ഥിതിവിവരണക്കണക്കനുസരിച്ച് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ദത്തെടുക്കലില്‍ അഞ്ചിരട്ടി വര്‍ധനയുണ്ടായതായി കാണാം.
കുട്ടികളില്ലാത്ത ദമ്പതികള്‍ മാത്രമല്ല, കുട്ടികളുള്ള ദമ്പതിമാരും, അവിവാഹിതരും ദത്തെടുക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. വിശ്വസുന്ദരി സുസ്മിതാസെന്‍ രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്ത് ഒരമ്മയുടെ എല്ലാ സ്നേഹവും നല്‍കി അവരെ വളര്‍ത്തുന്നതുവഴി ലോകത്തിനു മാതൃകയായി. നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന സുസ്മിതാ സെന്നിന്റെ പാത പിന്തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. കൂടാതെ ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയും ‘ഭര്‍ത്താവ് ബ്രാഡ്പിറ്റും, മഡോണയും കുട്ടികളെ ദത്തെടുത്ത് അവരെ സ്വന്തം കുട്ടികളായി പരിപാലിക്കുന്നു.
കേരളം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ദത്തെടുക്കുന്ന കുട്ടിയോട് അക്കാര്യം അറിയിക്കുന്നതാണ് ദത്തെടുക്കലിന്റെ ഏറ്റവും സങ്കീര്‍ണായ ഭാഗം. ദത്തെടുത്ത മാതാപിതാക്കള്‍തന്നെ മൂന്നുവയസ്സിനുള്ളില്‍ ഈ വിവരം കുട്ടിയെ അറിയിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. സാമൂഹ്യക്ഷേമവകുപ്പ് ഈ പ്രശ്നം പരിഹരിക്കുന്നതിനായി കേരളാ അഡോപ്റ്റീവ് ഫാമിലീസ് ഓര്‍ഗഹനൈസേഷന്‍ (KeralaAdoptive FamiliesOrganization-KAFO) എന്നൊരു സംഘടന രൂപീകരിക്കുകയുംസംഘടനയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും കുടുംബസംഗമങ്ങള്‍സംഘടിപ്പിക്കുകയും ദത്തെടുക്കുന്നകുട്ടിയുടെ സ്ഥാനം മനസ്സിലാക്കിക്കൊടുക്കുകയും കുട്ടികളെ സുരക്ഷിതബോധമുള്ളവരാക്കുകയും ചെയ്യുന്നു.
ദത്തെടുക്കല്‍ നടപടികള്‍
ദത്തെടുക്കലിനായി അംഗീകരിക്കപ്പെട്ട ഔദ്യോഗിക ഏജന്‍സിയില്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് ദത്തെടുക്കലിന്റെ പ്രാരംഭ‘ നടപടി. തുടര്‍ന്ന് ടി ഏജന്‍സിയുമായി ബന്ധപ്പെട്ട സാമൂഹികപ്രവര്‍ത്തര്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികളുടെ പശ്ചാത്തലത്തെക്കുറിച്ചും അവര്‍ക്ക് ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനുള്ള സാഹചര്യമുണ്ടോയെന്നും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഏജന്‍സിയില്‍ സമര്‍പ്പിക്കും.
ദത്തെടുക്കല്‍ നടപടികള്‍ രണ്ടു തരം
ദത്തെടുക്കല്‍നടപടികള്‍ രണ്ടു പ്രത്യേക വിഭാഗങ്ങളിലായിതിരിച്ചിരിക്കുന്നു.
1.രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍
2. രാജ്യാന്തര ദത്തെടുക്കല്‍
കേന്ദ്രഗവണ്‍മെന്റിന്റെ വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴില്‍സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ CARA. രാജ്യത്തിനകത്തുംരാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്നഏജന്‍സിയാണിത്.
അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നല്‍കുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിവഴി ദത്തു നല്‍കുക.
ദത്തെടുക്കപ്പെടാന്‍ യോഗ്യരായ കുട്ടികളുടെ വിവരം ശേഖരിക്കുക.
ദത്തെടുക്കലിനെക്കുറിച്ച് ബോധവല്‍കരണം നടത്തുക. ദത്തെടുക്കലിനുവേണ്ടി എല്ലാ സഹായവും ചെയ്യുക ഇവയാണ് CARAയുടെ കര്‍ത്തവ്യങ്ങള്‍.
സാമൂഹ്യക്ഷേമവകുപ്പ്
സംസ്ഥാനതലത്തില്‍ ദത്തെടുക്കല്‍ നയങ്ങള്‍ തീരുമാനിക്കുന്നത് സാമൂഹ്യക്ഷേമവകുപ്പാണ്. സാമൂഹ്യ ക്ഷേമവകുപ്പിന്റെ കീഴിലുള്ള ദത്തെടുക്കല്‍ സെല്‍ സംസ്ഥാനത്ത് ദത്തെടുക്കല്‍ പരിപാടികള്‍ക്ക് മേല്‍നോട്ടംവഹിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ദത്തെടുക്കല്‍ നിയമങ്ങള്‍
ഇന്ത്യയില്‍ ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമമില്ല. ഹിന്ദു ദത്തെടുക്കലും ജീവനാംശവും നിയമം,1956 (Hindu Maintenance and Adoption act 1956) പ്രകാരം ഹിന്ദുക്കള്‍ക്കും ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് 1890 പ്രകാരം മുസ്ളിം, ക്രിസ്ത്യന്‍, പാഴ്സിസ്, ജൂത വിഭാഗക്കാര്‍ക്കും ദത്തെടുക്കാവുന്നതാണ്. കൂടാതെ ബാലനീതിയും സംരക്ഷണവുംനിയമം, 2000 (Juvenile Justice care and protection act2000) ത്തിലും ദത്തെടുക്കലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ബാലനീതിയും സംരക്ഷണവും നിയമം 2000
(Juvenile Justice care and protection act 2000)
ഈ നിയമം അനുസരിച്ച് ഉപേക്ഷിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരുമായ കുട്ടികളെ ജാതിമതഭേദമന്യേ ദത്തെടുക്കാവുന്നതാണ് . ഈ നിയമത്തില്‍ 2006ല്‍ ഉണ്ടായ ഭേദഗതി അഹിന്ദുക്കള്‍ക്കും ദത്തെടുക്കുന്നതിനുള്ള നിയമസാധുത നല്‍കുന്നു. ഇതിനായി അനുമതി നല്‍കേണ്ടത് രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ജില്ലാകോടതിയും രാജ്യാന്തര ദത്തെടുക്കലിന് ഹൈക്കോടതിയുമാണ്. ഇപ്രകാരം ഈ നിയമം 41(6) വകുപ്പുപ്രകാരമുള്ള ദത്തെടുക്കലിന് അംഗീകാരം നല്‍കാന്‍ കുടുംബകോടതിക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി ആന്‍ഡ് മെന്റസ ്്. സ്റ്റേറ്റ് ഓഫ് കേരള(2008)കേസില്‍ വ്യക്തമാക്കുകയുണ്ടായി.
മാക്സിം ജോര്‍ജ് ്.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (2005 (3) ഗഘഠ57)എന്ന കേസില്‍ കേരള ഹൈക്കോടതി ക്രിസ്ത്യന്‍ നിയമം ദത്തെടുക്കലിനെ അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കി. എന്നാല്‍ ദത്തെടുക്കാതെ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ സ്വന്തം കുട്ടിയായി സംരക്ഷിക്കുന്നതിനും ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് അനുസരിച്ച് ഒരു കുട്ടിയുടെ രക്ഷാകര്‍ത്താവായി മാറുന്നത് ദത്തെടുക്കലായി മാറില്ലെന്നും ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ദത്തെടുക്കല്‍ അംഗീകരിക്കാന്‍പറ്റുകയുള്ളു എന്നും ഈ കേസില്‍ കോടതി വ്യക്തമാക്കുകയുണ്ടായി.
ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കാലാനുസൃതമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മറ്റുമായി കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ അതോറിറ്റിയാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA).
ദത്തെടുക്കല്‍ പ്രവര്‍ത്തനനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും വികസിപ്പിക്കാനും സെന്‍ട്രല്‍അഡോപ്ഷന്റിസോഴ്സ് അതോറിറ്റി (CARA). യുമായി സഹകരിച്ച് സ്ഥാപനേതരമായ പരിരക്ഷ ലഭ്യമാക്കാനുമായി കേരള സര്‍ക്കാ രിന്റെതന്നെ സാമൂഹ്യനീതിവകുപ്പ് രൂപീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നോഡല്‍ ഏജന്‍സിയാണ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ്ഏജന്‍സി (SARA). ഭാരത സര്‍ക്കാരിന്റെ സംയോജിത ശിശുസംരക്ഷണപദ്ധതിയുടെ കീഴിലാണ് സാറാ കേരള SARAKERALA
https://www.facebook.com/Malayalivartha