താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെ തിരിച്ചും പ്രണയിക്കാന്‍ പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സൈക്കോളജിക്കല്‍ രീതികളെന്തെല്ലാമെന്ന് അറിയാമോ?

ചെറുപ്പക്കാരുടെ (മനസ്സിന് എന്നും ചെറുപ്പമാണല്ലോ?) പ്രധാന ലക്‌ഷ്യം സ്ത്രീകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കുക എന്നതാണെന്നതിൽ വലിയ തർക്കത്തിന്റെ കാര്യമുണ്ടെന്നു തോന്നുന്നില്ല. പലരും ഇന്റർനെറ്റിലൂടെയും അല്ലാതെയും ഇതിനായി പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. എന്നാൽ പലരും ഇവീടെ ദാരുണമായി പരാജയപ്പെടാറില്ലേ?
താനിഷ്ടപ്പെടുന്ന സ്ത്രീ തിരിച്ചതും ഇഷ്ടപ്പെടണമെന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല. ഇതിന് ആദ്യമായി വേണ്ടത് അവരുടെ സൈക്കോളജി അറിയുകയെന്നതാണ്. അതായത് പുരുഷന്മാരില്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. വ്യക്തിപരമായി ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതിനൊരു പൊതുസ്വഭാവമുണ്ടായിരിയ്ക്കും
ഒന്നാമതായി പറയാനുളളത് കഴിവുള്ള, സര്‍ഗാത്മകതയുള്ള പുരുഷന്മാരോടു സ്ത്രീകള്‍ക്കു പൊതുവെ താല്‍പര്യമേറും എന്നതാണ് . കലാകാരന്മാരേയും സ്‌പോട്‌സുകാരേയും ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മിക്കവാറും പെണ്‍കുട്ടികളും സ്ത്രീകളും. ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഇത് അവരുടെ മുന്നില്‍ വെളിപ്പെടുത്താനുള്ള സാഹചര്യങ്ങളുണ്ടാക്കുക. എന്നാല്‍ ഇത് പൊങ്ങച്ചരീതിയിലൂടെയാകരുത്. നേരെ വിപരീത ഫലമായിരിക്കുംപിന്നെ നേരിടേണ്ടി വരുക . അതുകൊണ്ട് ഇത്തരം കഴിവില്ലാത്തവർ അത് ഉണ്ടെന്നു ഭാവിക്കാത്തതാണ് ഉത്തമം.
പകരം നിങ്ങൾ സുഹൃത്താക്കാൻ കൊതിക്കുന്ന പെൺകുട്ടിയുടെ
താൽപ്പര്യങ്ങൾ കണ്ടെത്തുക. അവളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ഭയം തുടങ്ങിയ എല്ലാം. മനസു തുറന്നു സംസാരിയ്ക്കാന്‍ കഴിയുന്ന ഒരാളാണെന്നു തോന്നിയാല്‍ തനിക്കൊരു നല്ല കൂട്ട്, നല്ല കൂട്ടുകാരന്‍ എന്ന തോന്നല്‍ സ്ത്രീകളിലുണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. ഇത്തരം കാര്യങ്ങള്‍ സ്ത്രീയെ പെട്ടെന്നു പുരുഷനിലേയ്ക്കടുപ്പിയ്ക്കും.
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്നാണ് കെയറിംഗ്. ഏതു സാഹചര്യത്തിലും തനിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുള്ള, തന്റെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധയുള്ള ഒരാളെ വേണ്ടെന്നു വെക്കാൻ ഒരു പെണ്ണിനും കഴിയില്ല.
ഇതിനെല്ലാം അപ്പുറം വേണ്ട സവിശേഷത പൊതുവേ സൽസ്വഭാവമാണ്. സല്‍സ്വഭാവികളായ, നല്ല പെരുമാറ്റമുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്കു താല്‍പര്യമേറും.
ഇന്റർനെറ്റും മൊബൈലും സർവ്വസാധാരണമായ ഇക്കാലത്തു പ്രസക്തി നഷ്ട്ടപ്പെട്ടു കഴിഞ്ഞെങ്കിലും ഒരു കാര്യം കൂടി സൂചിപ്പിക്കാതിരിക്കാനാവില്ല. നേരിട്ട് സംസാരിക്കുമ്പോൾ കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുക. നിങ്ങളുടെ ഇഷ്ടം കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ ഒരു പരിധി വരെ സ്ത്രീകള്‍ക്കു നോക്കും. ഇഷ്ടം പറയാതെ പറയാന്‍ കണ്ണുകള്‍ക്കു കഴിയും.നല്ല രീതിയിലുള്ള, ധൈര്യത്തോടെയുള്ള സംസാര, പെരുമാറ്റ ലക്ഷണവുമാണിത്. ഒരാളെ അഭിമുഖീകരിച്ചുള്ള സംസാരവും പെരുമാറ്റവും നല്ല ശരീരഭാഷയുടെ ഭാഗമാണ്
നിങ്ങളോടൊപ്പം സംസാരിച്ചതും ചെലവഴിച്ചതുമായ നിമിഷങ്ങൾ എന്നും സന്തോഷത്തോടെ ഓർക്കാൻ നിങ്ങളുടെ പെൺ സുഹൃത്തിനു കഴിയുമെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടി നിങ്ങൾക്ക് സ്വന്തം.
https://www.facebook.com/Malayalivartha