ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഇപ്പോഴുള്ള തലമുറ വിവാഹം കഴിഞ്ഞയുടന്‍ കുട്ടികള്‍ വേണ്ടായെന്ന് വച്ച് നിരവധി മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. അതില്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം ഗര്‍ഭനിരോധനഗുളിക കഴിക്കലാണ്. ഇത്തരക്കാര്‍ വിവാഹം കഴിയുന്നതു മുതല്‍ ഗര്‍ഭനിരോധനഗുളിക കഴിക്കുന്നത് പതിവാണ്. എന്നാല്‍ ഗുളിക കഴിക്കുന്നവര്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. എന്നാല്‍ ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ വണ്ണം കൂടാവുന്നതാണ്. അതേസമയം ഭക്ഷണ ക്രമീകരണവും വ്യായാമവും കൃത്യമായി ചെയ്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാനാവും.
ഗുളിക കഴിച്ചു തുടങ്ങുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
ഗുളിക കഴിക്കുന്നതുകൊണ്ടുള്ള പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍ പറഞ്ഞു മനസിലാക്കും.
https://www.facebook.com/Malayalivartha