മസാജില്‍ പലതുണ്ട് കാര്യം....
സ്‌നേഹം തുളുമ്പുന്ന ഒരു സ്പര്‍ശനം മതി പങ്കാളിയുടെ സകല ക്ഷീണവും മാറാന്‍ എന്ന് മനസ്സിലാകാത്ത പലരും ഇന്നുമുണ്ട്. ഒരു ദിവസത്തെ സകല പ്രശ്‌നങ്ങളും മറക്കാന്‍ സ്‌നേഹത്തോടെയുള്ള ഒരു സ്പര്‍ശനം കൊണ്ട് സാധിക്കുമെന്ന് ഉറപ്പായും പറയാന്‍ സാധിക്കും. തലവേദന വരുമ്പോള്‍ നാം അറിയാതെ നെറ്റിയില്‍ കൈവെച്ചു തലോടിപ്പോകുന്നത് സ്പര്‍ശനമേകുന്ന മാന്ത്രികാശ്വാസത്തെക്കുറിച്ച് അബോധത്തില്‍ത്തന്നെ അറിയാവുന്നതു കൊണ്ടാണല്ലോ. വാല്‍സല്യം കൊണ്ടും സ്‌നേഹം കൊണ്ടും അറിയാതെയെന്നോണം നാം ചെയ്യുന്നതും തഴുകി ഓമനിക്കല്‍ തന്നെ. ശരീരമെന്ന വീണയില്‍ ലോലനാദങ്ങളുണര്‍ത്തുന്ന ഈ മൃദുസ്പര്‍ശങ്ങളെ മെല്ലെയുണര്‍ത്തി ഹൃദയഹാരിയായ ഒരു സംഗീതോല്‍സവമാക്കി മാറ്റുന്ന കലയാണ്് മസ്സാജിങ് എന്നു പറയാം.
ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ടെന്‍ഷനുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ് മസ്സാജിങ്. ടെന്‍ഷനുകള്‍ അകറ്റാനുള്ള ഏറ്റവും നല്ല ടെക്‌നിക്കുകളിലൊന്ന്്. എല്ലാ പിരിമുറുക്കങ്ങളുമകറ്റി ലൈംഗികതയെ ഒരാഹ്ലോദല്‍സവമാക്കി മാറ്റാനും മസ്സാജിനു കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും മുറുക്കങ്ങളെല്ലാമകറ്റി സുഖകരമായ ലാഘവമേകുകയും ലൈംഗികതയുടെ ആനന്ദങ്ങളെ ഏറ്റവും ഹൃദ്യമാക്കുകയും ചെയ്യുന്നു അത്.
ടെന്‍ഷന്‍ നിറഞ്ഞ മനസ്സോടെ പുരുഷന്‍ സെക്‌സിനു ശ്രമിക്കുമ്പോള്‍ മിക്കപ്പോഴും അവിടെ നടക്കുന്നത് അക്രമവാസനയോടു കൂടിയ ഒരു തരം കീഴടക്കല്‍ ശ്രമമായിരിക്കും. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.
ടെന്‍ഷന്‍ മൂലം ലൈംഗിക പ്രശ്‌നങ്ങളുണ്ടാവുകയും പിന്നീട് ആ പ്രശ്‌നങ്ങള്‍ തന്നെ ടെന്‍ഷനു കാരണമാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കുറവല്ല. ഇത്തരം സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴികളിലൊന്നാണ് ഹൃദ്യമായ ഒരു മസ്സാജ്. അത് പേശികള്‍ക്ക് അയവേകുന്നു, മനസ്സിന് ശാന്തിയേകുന്നു. ആ പ്രശാന്തിയില്‍ നിന്ന് ലൈംഗികതയുടെ ഉല്‍സവത്തിനു തുടക്കമിടാം.
സ്ത്രീകള്‍ക്കാണെങ്കില്‍ ടെന്‍ഷനുള്ള വേളകളില്‍ ലൈംഗികതയോട് ഒരു താല്‍പ്പര്യവും തോന്നുകയില്ല. സ്‌നേഹപൂര്‍ണമായ ഇടപഴകലുകളിലൂടെ, നനുത്ത തലോടലുകളിലൂടെ ടെന്‍ഷനുകളില്‍ നിന്ന് ശരീരത്തെയും മനസ്സിനെയും മോചിപ്പിച്ച് ആഹ്ലാദാനുഭവങ്ങളിലേക്ക് വഴിനടത്തുകയാണു വേണ്ടത്. ഇണയുടെ പിരിമുറുക്കങ്ങള്‍ മനസ്സിലാക്കി സ്‌നേഹലാളനകളും ചുംബനാലിംഗനങ്ങളും നല്‍കി സാവധാനത്തില്‍ ഉത്തേജിപ്പിച്ച് ലൈംഗികവേഴ്ചയിലേക്ക് കൊണ്ടെത്തിക്കാനായാല്‍ സെക്‌സ് ഊഷ്മളമാവും. സ്‌നേഹസ്‌നിഗ്ധതയാര്‍ന്ന മസ്സാജാണ് ഇവിടെയും വേണ്ടത്.
https://www.facebook.com/Malayalivartha