പങ്കാളികള്‍ പരസ്പരം വഞ്ചിതരാകാറുണ്ടോ?
ദമ്പതികള്‍ക്കിടയില്‍ ഏറ്റലും കൂടുതല്‍ ചിന്തിക്കുന്ന കാര്യമാണ് ഞാന്‍ വഞ്ചിക്കപ്പെടുന്നുണ്ടോയെന്നത്. ഗവേഷണഫലം നല്‍കുന്ന സൂചന ലൈംഗിക വിരക്തി, ലൈംഗികതയിലെ വൈവിദ്ധ്യത തേടല്‍, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം എന്നിവ പുരുഷന്മാരില്‍ പങ്കാളിയെ വഞ്ചിക്കാനുള്ള പ്രവണത സൃഷ്ടിക്കുമ്പോള്‍ പങ്കാളിയുടെ അവഗണനയാണ് കാമുകന്മാരെ സൃഷ്ടിക്കാന്‍ സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഘടകമെന്ന് പഠനങ്ങള്‍ പറയുന്നു.
എപ്പോഴും കുറ്റപ്പെടുത്തുന്ന പങ്കാളിയോട് പകരം വീട്ടാനുള്ള അവസരം തേടലിന് വഞ്ചിക്കല്‍ പ്രധാന ആയുധമായി മാറും. പങ്കാളികള്‍ തമ്മില്‍ ലൈംഗികതയില്‍ ഉണ്ടാവേണ്ട തൃപ്തിയില്ലായ്മ എപ്പോഴും പുതിയത് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കും. പങ്കാളികള്‍ക്ക് ഇടയിലുള്ള പ്രണയം നഷ്ടപ്പെടരുത്. പങ്കാളിയോട് വൈകാരിക അടുപ്പം തോന്നാത്തതിന് മറ്റൊരു കാരണമായി സ്‌നേഹം കുറയുന്നത് മാറും. കിട്ടേണ്ടവരില്‍ നിന്നും കിട്ടാത്തത് മറ്റൊരാളില്‍ നിന്നും കിട്ടിയാല്‍ പെട്ടെന്ന് ബന്ധങ്ങള്‍ വഴിമാറാനും മറ്റൊരാളിലേക്ക് മനസ്സ് പാറിപ്പോകാന്‍ കാരണമാകും.
എല്ലാ ബന്ധങ്ങളിലും പങ്കാളിയുടെ ശ്രദ്ധയും സ്‌നേഹവും കരുതലും ഏവരും എപ്പോഴും ആഗ്രഹിക്കുന്നു. ഇത് കിട്ടാതാകുന്നത് പലപ്പോഴും മറ്റ് ബന്ധങ്ങളുടെ അന്വേഷണത്തിലേക്ക് വഴി തിരിച്ചുവിടും. ബന്ധങ്ങളിലെ പരസ്പര സമര്‍പ്പണമില്ലായ്മയും വേലിചാട്ടത്തിന് വളം വെയ്ക്കും.
ഒരാള്‍ക്ക് മറ്റൊരാളോടുള്ള സമര്‍പ്പണ മനോഭാവം കുറയുന്നതും പങ്കാളികള്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കാത്തതും പകരം ആളെ തേടുന്നത് വല്യ പ്രശ്‌നമല്ലെന്ന മനോഭാവം വളര്‍ത്തും. ബഹുമാനം നല്‍കാത്തത് പുതിയ ബന്ധം തേടാന്‍ പങ്കാളിയെ ക്ഷണിക്കുന്ന സാഹചര്യമുണ്ടാക്കും.
പങ്കാളിയില്‍ നിന്നും കിട്ടാത്തത് പുതിയ ഇടം തേടാന്‍ കാരണമാകും. വ്യത്യസ്തരായ പങ്കാളികളെ അനുഭവിക്കാനുള്ള വ്യഗ്രതയാണിത്. ലൈംഗികതയില്‍ വൈവിദ്ധ്യം പരീക്ഷിക്കാനുള്ള താല്‍പ്പര്യം പങ്കാളിയെ വഞ്ചിക്കുന്നതിലേക്ക് നയിക്കും.
https://www.facebook.com/Malayalivartha