സെക്സില്‍ ആര്‍ക്കാണ് മുന്‍തൂക്കം...
സെക്സില്‍ എപ്പോഴും സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. കാരണം സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലേക്കെത്താന്‍ പല വഴികളും ഉണ്ടെങ്കിലും അതിന് സ്ത്രീകള്‍ കൂടി മനസ്സ് വയ്ക്കണം. അതിനായ് പുരുഷന്മാര് തന്നെയാണ് അവരെ അതിലേക്ക് കൊണ്ടുവരേണ്ട്ത്.
പുരുഷന് രതിമൂര്‍ച്ഛ നേടിയെടുക്കുന്നതിനു മുമ്പു തന്നെ സ്ത്രീയെ രതിമൂര്‍ച്ഛയിലേക്കെത്താന്‍ സഹായിക്കുകയാണു ചെയ്യേണ്ടത്. ഇതിനായുള്ള മാര്‍ഗങ്ങള്‍ വേണം പുരുഷന് തേടേണ്ടത്. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ലിംഗയോനീസംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാര്‍ഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്.
രതിമൂര്‍ച്ഛയ്ക്കു ശേഷം പുരുഷന് ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടന്‍ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാന്‍ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാല്‍, സ്ത്രീകള്‍ക്ക് ഇത്തരത്തിലൊന്നില്ല.
ഒരു തവണ രതിമൂര്‍ച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂര്ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും. ഭൂരിപക്ഷം പേര്‍ക്കും വിശ്രമമെടുക്കാതെ തന്നെ വീണ്ടും ബന്ധപ്പെടലിലേക്കു പോകാനാകും.
https://www.facebook.com/Malayalivartha