സെക്സില്‍ പുരുഷന്റെ താത്പര്യം ഇങ്ങനെയാണെങ്കില്‍?
സെക്സില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ പങ്കുണ്ട്. പങ്കാളികള്‍ക്ക് പരസ്പരം താത്പര്യമാണെങ്കില്‍ സെക്സ് ആസ്വാദ്യകരമായിരിക്കും എന്നത് തീര്‍ച്ചയായ കാര്യമാണ്. എന്നാല്‍ തന്റെ ഇഷ്ടം മാത്രം, സുഖം മാത്രം നോക്കി മുന്നേറുന്ന ഒരാളെ വെറുക്കാന്‍ അധികം സമയം വേണ്ടിവരില്ല സ്ത്രീകള്‍ക്ക്. കാരണം സെക്സ് സുഖം ലഭിയ്ക്കുന്നതു മാത്രമല്ല, സുഖം നല്കുന്നതു കൂടിയാണ്. മദ്യത്തിന്റെയും സിഗരറ്റിന്റേയുമെല്ലാം ഗന്ധം സ്ത്രീയെ സംബന്ധിച്ചിടത്തോളം കിടക്കയില്‍ വെറുക്കപ്പെടുന്നവയാണ്.
കയ്യില്‍ കിട്ടിയ കളിപ്പാട്ടം പോലെ സ്ത്രീ ശരീരത്തോടു പെരുമാറിയാല്‍ പിന്നീട് അവള് അടുത്തു വരാന്‍ പോലും മടിയ്ക്കും. പരസ്പര ബഹുമാനത്തിന് കിടപ്പറയിലും പങ്കുണ്ട്. സെക്സിനിടെ മററു സ്ത്രീകളെയും സ്ത്രീ ശരീരത്തേയും പുകഴ്ത്തുന്നതും അവരുമായി പങ്കാളിയെ താരതമ്യം ചെയ്യുന്നതും കിടക്കയില്‍ സ്ത്രീയെ വെറുപ്പിയ്ക്കും. കിടക്കയില്‍ ഒരു പരിധി വരെ അശ്ലീലസംഭാഷങ്ങള് സെക്സിനെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് പരിധി വിട്ടാല്‍ സ്ത്രീ വെറുത്തുപോകും.
പുരുഷന്റെ തിടുക്കം കൂട്ടിയുള്ള ചലനങ്ങളും സ്ത്രിയെ വെറുപ്പിയ്ക്കും. കാരണം സ്ത്രീയ മൂഡിലേയ്ക്കു വരാന്‍ സമയമെടുക്കും. ഫോര്‍പ്ലേയും പ്രധാനം. കിടക്കയിലെ കുറ്റപ്പെടുത്തലുകളും പങ്കാളിയുടെ ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകളുമെല്ലാം കിടപ്പറയില്‍ പുരുഷനെ സ്ത്രീ വെറുത്തുപോകാന്‍ കാരണമാകുന്ന ഘടകങ്ങളാണ്.
തന്റെ കരുത്ത് സ്ത്രീ ശരീരത്തില്‍ തെളിയിക്കാന്‍ ശ്രമിയ്ക്കുന്ന, ബലം പ്രയോഗിയ്ക്കുന്ന പുരുഷനെ സ്ത്രീ ഭയക്കും, വെറുക്കും. സെക്സിനു ശേഷം യാതൊരു പരിഗണനയും നല്‍കാതെ പുറംതിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളിയേയും സ്ത്രീ വെറുത്തുപോകും. കാരണം സെക്സ് ശേഷവും പുരുഷലാളന കൊതിയ്ക്കുന്ന പ്രകൃതമാണ് സ്ത്രീയുടേത്. സ്ത്രീ ശരീരത്തില്‍ സെക്സ് പരീക്ഷണങ്ങള്‍ക്കു മുതിരുന്നത്, പങ്കാളിക്കിഷ്ടമില്ലാത്തതു നിര്‍ബന്ധിയ്ക്കുന്നത്, പോണ് ചിത്രങ്ങളിലെ പോലെ അനുകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കിടപ്പറയിലൂടെ സ്ത്രീ മനസില്‍ പുരുഷന് വെറുക്കപ്പെടാന്‍ വഴിയൊരുക്കും.
https://www.facebook.com/Malayalivartha