സെക്‌സില്‍ അവള്‍ക്കിഷ്ടം എന്ത്?
സെക്‌സില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് പല പുരുഷന്മാരും ചിന്തിക്കാറുണ്ട്. പലപ്പോഴും തങ്ങള്‍ ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് പുരുഷന്മാര്‍ ആശങ്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ക്ക് സെക്‌സില്‍ സ്ഥാനമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആശങ്കകള്‍ മാറ്റിവച്ച് ആ നിമിഷം ആസ്വദിക്കുകയാണ് വേണ്ടത്. സിനിമയിലും വീഡിയോകളിലും കണ്ടിട്ടുള്ള ലൈംഗിക രംഗങ്ങള്‍ മറന്ന് കളയുക. കാരണം അവ സത്യസന്ധമായതല്ല. ഇതൊരു മത്സരക്കളിയല്ല എന്ന് ഓര്‍മ്മിക്കുകയും, പങ്കാളിയോടൊത്ത് ആ നിമഷങ്ങള്‍ ആസ്വദിക്കുക വഴി വരാന്‍ പോകുന്ന സന്തുഷ്ടമായ അനുഭവം ആസ്വദിക്കുകയും ചെയ്യുക.
പുരുഷന്റെ ഷോള്‍ഡര്‍ സ്ത്രീയ്ക്ക് ആകര്‍ഷണം തോന്നുന്ന, അവള്‍ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ശരീരഭാഗമാണ്. പുരുഷന്റെ നെഞ്ചാണ് സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന, തല ചായ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ഭാഗം. പുരുഷശരീരത്തിലെ മസിലുകളിലും സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു.
മസിലുള്ള പുരുഷനോടു സ്ത്രീയ്ക്കു താല്‍പര്യമേറുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. പുരുഷന്റെ കൈ പിടിച്ചു നടക്കാനാഗ്രഹിയ്ക്കാത്ത സ്ത്രീകള്‍ ചുരുങ്ങും. പുരുഷന്റെ കൈ സ്ത്രീയ്ക്കാകര്‍ഷണം തോന്നുന്ന മറ്റൊരു ഭാഗം. പുരുഷന്റ താടിയും ചുണ്ടുമെല്ലാം സ്ത്രീ സ്പര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്ന മറ്റു ഭാഗങ്ങളാണ്. പുരുഷന്റെ സ്വകാര്യഭാഗത്തും പിന്‍ഭാഗത്തുമെല്ലാം സ്പര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം താരതമ്യേന കുറവാണ്.
https://www.facebook.com/Malayalivartha