കാലം കുറെ കഴിഞ്ഞാല്‍ ദമ്പതികള്‍ക്ക് ഒരു ചടങ്ങ് മാത്രമാണോ സെക്‌സ്?
വിവാഹം കഴിഞ്ഞാല്‍ ദമ്പതികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് സെക്‌സിലാണ്. എന്നാല്‍ കാലം കുറെ കഴിഞ്ഞ് മക്കളും കുടുംബ ബാധ്യതകളും ഉത്തരവാദിത്വങ്ങളും കൂടി വരുമ്പോള്‍ സെക്‌സ് എന്നത് വെറും ചടങ്ങ് മാത്രമായി തീരുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പരസ്പരം ഇഷ്ടമാണെങ്കില്‍ കൂടി ദാമ്പത്യത്തില്‍ പോലും ഒരു സമയം കഴിഞ്ഞാല്‍ മടുപ്പു വന്നേക്കാം. പങ്കാളികളില്‍ ഒരാള്‍ക്കു സെക്‌സില്‍ താല്‍പര്യം വരുമ്‌ബോള്‍ അടുത്ത ആളിന് മൂഡുണ്ടാകില്ല. മനപൂര്‍വമാകണമെന്നില്ല, ജോലിഭാരം, ക്ഷീണം, സ്‌ട്രെസ് തുടങ്ങിയവയെല്ലാം കാരണങ്ങളാകാം.ദാമ്ബത്യത്തിന്റ തുടക്കത്തിലെ സെക്‌സ് താല്‍പര്യം അല്‍പം കഴിഞ്ഞാല്‍ സ്വാഭാവികമായി നഷ്ടപെടും. പരസ്പരം പുതുതായൊന്നുമില്ലെന്നതാകാം ഇതിനു കാരണം.
ദമ്ബതിമാരില്‍ ചിലര്‍ക്കെങ്കിലും സെക്‌സ് അല്‍പം കഴിയുമ്‌ബോള്‍ ബോറടിച്ചു തുടങ്ങാം. താല്‍പര്യമുണ്ടാകില്ലെന്നു മാത്രമല്ല, മടുപ്പുമുണ്ടാകും.ദാമ്പത്യത്തില്‍ അല്‍പം കഴിയുമ്‌ബോള്‍ ലൈംഗികശേഷിയെക്കുറിച്ചുള്ള ഭയമോ താന്‍ കിടക്കയില്‍ പരാജയപെടുമെന്ന ഭയമോ പല ദമ്ബതിമാര്‍ക്കും ഉണ്ടാകില്ല.പ്രണയിക്കുമ്‌ബോഴും വിവാഹത്തിന്റ ആദ്യനാളുകളിലും ഇണയോട് എപ്പോഴും താല്‍പര്യം തോന്നും. എന്നാല്‍ കാലക്രമേണ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ താല്‍പര്യം തോന്നുകയുള്ളൂ. പങ്കാളികള്‍ ഇതു സമ്മതിക്കില്ലെങ്കില്‍ പോലും.
വിവാഹത്തിനു മുന്‍പും വിവാഹത്തിന്റ ആദ്യകാലങ്ങളിലും സെക്‌സ് ത്രില്ലിംഗായി തോന്നും. എന്നാല്‍ കാലക്രമേണ സെക്‌സിനോടു താല്‍പര്യമുണ്ടെങ്കില്‍ പോലും ഈ ത്രില്‍ നഷ്ടപെടും. സെക്‌സിനേക്കാളേറെ മറ്റു കാര്യങ്ങള്‍ക്കായിരിയ്ക്കും ദാമ്ബത്യത്തില്‍ മുന്‍ഗണന നല്‍കുക. കുട്ടികളുടെ കാര്യങ്ങള്‍, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ പോകും ഇത്.
https://www.facebook.com/Malayalivartha