സെക്സ് വേളയില്‍ സ്ത്രീകള്‍ ഇങ്ങനെയാകാന്‍ കാരണം?
സെക്സ് ആസ്വദിക്കുന്നതില്‍ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ പങ്ക് ഉണ്ട്. എന്നാല്‍ സെക്സ് ആസ്വദിക്കുന്ന രീതിയില്‍ ഇരുവരും വ്യത്യസ്തരുമായിരിക്കും. പലരും പലതരത്തിലാണ് സെക്സ് ആസ്വദിക്കുന്നത് പ്രകടിപ്പിക്കുന്നത്. ചിലര്‍ ശബ്ദമുണ്ടാക്കിയും ചിലര്‍ നിശബ്ദമായും ഒക്കെ സെക്സ് ആസ്വദിക്കാറുണ്ട്.
സെക്സ് രതിമൂര്‍ച്ചയിലെത്തുമ്പോള്‍ സത്രീകള്‍ ശബ്ദമുണ്ടാക്കാറുണ്ട്. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും ശബ്ദമുണ്ടാക്കുന്ന ശീലമില്ലെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. ഇതിന്റെയര്‍ത്ഥം ഇവര്‍ സെക്സ് ആസ്വദിയ്ക്കുന്നില്ലെന്നോ ഇവര്‍ക്ക് രതിമൂര്ഛയുണ്ടാകുന്നില്ലെന്നോ അല്ല. ഉള്ളില്‍ തങ്ങള്‍ ഉറക്കെ ശബ്ദമുണ്ടാക്കുന്നുവെന്നും എന്നാല്‍ പുറത്തേയ്ക്കു നിശബ്ദരാകുന്നുവെന്നുമാണ് ചില സ്ത്രീകളുടെ വെളിപ്പെടുത്തല്‍. ഈ രീതിയില്‍ ശബ്ദമുണ്ടാക്കുന്നത് മോശമാണെന്ന ധാരണയാണ് ഇതിനു പുറകില്‍.
മിക്കവാറും സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ചു വീട്ടില്‍ മറ്റുള്ളവരുണ്ടെങ്കില്‍ ഇവര്‍ കേള്‍ക്കുമെന്ന ചിന്തയാണ് സ്ത്രീകള്‍ അവരവരെ നിയന്ത്രിയ്ക്കാനുള്ള കാരണമായി വെളിപ്പെടുത്തുന്നത്.
അന്തര്‍മുഖരായ സ്ത്രീകളാണ് കൂടുതലായും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദത പാലിയ്ക്കുന്നത്. ഇത് ഇവരുടെ സ്വഭാവത്തിന്റെ ഭാഗം കൂടിയാണ്. ചില സ്ത്രീകളെങ്കിലും തങ്ങളുടെ പങ്കാളികള്‍ തങ്ങളെക്കുറിച്ചു മോശമായി കരുതുമെന്ന ധാരണയാല്‍ ഇത്തരം ശബ്ദമുണ്ടാക്കാളില്ല.
https://www.facebook.com/Malayalivartha