സെക്സില്‍ പങ്കാളിയെ കുഞ്ഞിനെ പോലെ ലാളിക്കണം
സെക്സില്‍ ദമ്പതികള്‍ ഓരോ തരത്തിലാണ് പെരുമാറുന്നത്. സെക്സില്‍ പങ്കാൡകള്‍ കുഞ്ഞുങ്ങളെ പോലെ പെരുമാറണമെന്നാണ് പറയുന്നത്. കാരണം സെക്സില്‍ സ്ത്രീകള്‍ ലാളന കൂടുതല്‍ കൊതിയ്ക്കുന്നവരാണ്. എല്ലാവരും പ്രധാനമായി കാണുന്നത് വ്യക്തിശുചിത്വമാണ്. ഇതില്ലെങ്കില്‍ പങ്കാളികളില്‍ പരസ്പരം വെറുപ്പുണ്ടാകാന്‍ കാരണമാകും.
പങ്കാളിയ്ക്കു വൃത്തിയുള്ള ശരീരം ആഗ്രഹിയ്ക്കുന്നതിന് തെറ്റു പറയാനാകില്ലല്ലോ. സെക്സിനിടയില്‍ ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യുന്നത് നീരസമുണ്ടാക്കുന്ന ഒന്നാണ്. സെക്സില്‍ മൃഗതുല്യം പെരുമാറുന്നതു പങ്കാളി ആസ്വദിയ്ക്കുമെന്നതു തെറ്റിദ്ധാരണയാണ്.
നേരെ എടുത്തുചാടി സെക്സിലേര്‍പ്പെടുന്നതും സെക്സ് കഴിഞ്ഞാലുടന്‍ പങ്കാളിയെ അവഗണിയ്ക്കുന്നതുമെല്ലാം പങ്കാളിയില്‍ നീരസമുണ്ടാക്കും. പ്രത്യേകിച്ചു സ്ത്രീകളില്‍.
സെക്സില്‍ ഇരുപങ്കാളികളുടേയും താല്പര്യം പ്രധാനം. ഒരാളില്‍ മറ്റൊരാളുടെ ഇഷ്ടം അടിച്ചേല്‍പ്പിയ്ക്കരുത്, മറുപാതിയുടെ ഇഷ്ടം അവഗണിയ്ക്കുകയുമരുത്.
https://www.facebook.com/Malayalivartha