സെക്‌സില്‍ താത്പര്യമുള്ളവരാണെങ്കിലും ചിലപ്പോഴെങ്കിലും മുഖം തിരിക്കും. പങ്കാളി മുഖം തിരിക്കുന്നതിന് പ്രധാന കാരണം ശുചിത്വമില്ലായ്മ തന്നെയാണ്. പകല്‍ മുഴുവന്‍ ജോലി തിരക്കും മറ്റുമായി മുഴിഞ്ഞ് വീട്ടിലെത്തുന്നയാള്‍ ഒന്ന് കുളിക്കുകപോലും ചെയ്യാതെ ഭക്ഷണവും കഴിച്ച് ഒരു നേര്‍ച്ചയെന്ന പോലെ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ ചിലരെങ്കിലും കാണും. ഇങ്ങനെയുള്ളവരുമായി സെക്‌സില്‍ ഏര്‍പ്പടാന്‍ പങ്കാളികള്‍ വിമുകത കാണിക്കും.പങ്കാളിയ്ക്കു വൃത്തിയുള്ള ശരീരം ആഗ്രഹിയ്ക്കുന്നതിന് തെറ്റു പറയാനാകില്ലല്ലോ. കൂടാതെ പങ്കാളിയുടെ ശരീരം, പ്രത്യേകിച്ചു സ്ത്രീ ശരീരം കൈകാര്യം ചെയ്യുന്നത് ലാളനയോടെയാവണം. സെക്‌സില്‍ മൃഗതുല്യം പെരുമാറുന്നതു പങ്കാളി ആസ്വദിയ്ക്കുമെന്നതു തെറ്റിദ്ധാരണയാണ്. നേരെ എടുത്തുചാടി സെക്‌സിലേര്‍പ്പെടുന്നതും സെക്‌സ് കഴിഞ്ഞാലുടന്‍ പങ്കാളിയെ അവഗണിയ്ക്കുന്നതുമെല്ലാം പങ്കാളിയില്‍ നീരസമുണ്ടാക്കും. സെക്‌സില്‍ ഇരുപങ്കാളികളുടേയും താല്‍പര്യം പ്രധാനം. ഒരാളില്‍ മറ്റൊരാളുടെ ഇഷ്ടം അടിച്ചേല്‍പ്പിയ്ക്കുന്നതും പങ്കാളിയില്‍ നീരസമുണ്ടാക്കും.