സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമോ?
സ്വയംഭോഗത്തെക്കുറിച്ച് പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് വരുന്നത്. സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ ഇത് ആരോഗ്യത്തിന് നല്ലതാണെന്നും പറയുന്നു. എന്നാല്‍ മിതമായ തോതില്‍ ദിവസേന സ്വയംഭോഗം ചെയ്യുന്നത് ഉത്തമമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
മിതവും ആരോഗ്യകരമായതുമാകണം എന്നത് അവരവര്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ സ്വയംഭോഗത്തിന് കഴിയും. സ്വയംഭോഗം ഡോപമൈന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണ്‍ ഉല്‍പാദനം കൂട്ടും, ഇതാണ് കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ സഹായകമാകുന്നത്.
സ്വയംഭോഗം വഴിയുണ്ടാകുന്ന ഓര്‍ഗാസം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം കാത്തു സംരക്ഷിയ്ക്കാനും ഉത്കണ്ഠ കുറയ്ക്കാനും സ്വയംഭോഗം ഉത്തമമാണ്.
കൂടാതെ ഓക്‌സിടോസിന്‍ ഭക്ഷണത്തോടുള്ള ആര്‍ത്തിയും കുറയ്ക്കുന്നതിന് സഹായകമാണ്. പുരുഷന്മാരില്‍ സ്വയംഭോഗം ബീജാരോഗ്യം കൂട്ടുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ ശരീരത്തെക്കുറിച്ച് പൊസിറ്റീവായ സമീപനം വച്ചു പുലര്‍ത്തുന്നെന്നും പുതിയ പഠനം പറയുന്നു.
ഇത് സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉല്‍പാദനങ്ങള്‍ കൃത്യമായി നടക്കാനും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. കൂടാതെ ആര്‍ത്തവം കൃത്യമായി നടക്കാനും ഇത് സഹായകമാണ്. മാസമുറയുടെ വേദന ഓര്‍ഗാസത്തിന് കുറയ്ക്കാനാകും.
https://www.facebook.com/Malayalivartha