രതിമൂര്‍ച്ഛ നല്‍കുന്ന ബോക്‌സ്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്‌സോളജിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഒരു മ്യൂസിയത്തില്‍ നടക്കുന്ന എക്‌സിബിഷനിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ രതിമൂര്‍ച്ഛ നല്‍കുന്ന ബോക്‌സ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. \'ഓര്‍ഗോണ്‍ ബോക്‌സ്\' എന്നാണ് ഇതിന്റെ പേര്.
അന്തരീക്ഷമര്‍ദ്ദത്തെ പ്രത്യേകരീതിയില്‍ ഒരു ലോഹപ്പെട്ടിയ്ക്കുളളിലേയ്ക്ക് കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ അതിനുളളില്‍ അല്‍പസമയം ഇരിയ്ക്കുന്ന ഒരാള്‍ക്ക് രതിമൂര്‍ച്ഛ സാധ്യമാകുമെന്നാണ് ബോക്‌സിന്റെ പ്രത്യേകത. ഓര്‍ഗോണ്‍ ബോക്‌സിനുളളില്‍ വിവസ്ത്രരാകേണ്ട കാര്യമില്ലത്രേ. വെറുതേ അതിനുളളില്‍ ഇരുന്നാല്‍ മതി. ബോക്‌സിനുളളില്‍ കമ്പനവും അനുഭവപ്പെടില്ല.
ലൈംഗിക വിപ്ലവത്തിന്റെ പിതാവായി അിറയപ്പെടുന്ന സൈക്കോ അനലിസ്റ്റ് വില്‍ഹെംറെയ്ക്ക 1940-ല്‍ നിര്‍മ്മിച്ച ഒരു ബോക്‌സിന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്. എല്ലാവര്‍ക്കും ഇടയ്ക്കിടെ രതിമൂര്‍ച്ഛയെത്താന്‍ സൗകര്യം ഉണ്ടെങ്കില്‍, സമൂഹത്തിലെ വളരെയധികം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്നതായിരുന്നു വില്‍ഹെം റെയ്ക്ക്-ന്റെ അഭിപ്രായം.
സെക്‌സുമായി ബന്ധപ്പെട്ട പ്രദര്‍ശനമല്ലെന്നും മരണനിരക്ക്, സ്‌നേഹം, കുടുംബം, ലിംഗവ്യത്യാസം, പ്രത്യുല്‍പാദനം, ആരോഗ്യം, രാഷ്ട്രീയം എന്നിവയെ എല്ലാം സംബന്ധിച്ചുളള പ്രദര്‍ശനമാണെന്നാണ് സംഘാടകരുടെ വാദം. സാധ്യവും അസാധ്യവുമായ എല്ലാ ലൈംഗികപൊസിഷനുകളുടേയും ചിത്രങ്ങള്‍, ശില്പങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവ കൂടാതെ ശാരീരിക ബന്ധത്തിന് സഹായിക്കുന്ന ഉപകരണങ്ങള്‍, അവയെക്കുറിച്ചുളള ലഘുലേഖകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha