പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കേന്ദ്രം ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങിയത്. പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ക്ക് താഴിടണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം.
അതേസമയം ജിയോ നെറ്റ്‌വര്‍ക്കില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനമെന്നും പ്രചാരണമുണ്ട്. റെഡ്ഡിറ്റ് ഉപയോക്താക്കള്‍ക്കാണ് റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കില്‍ എക്‌സ് വീഡിയോസ്, പോണ്‍ ഹബ്ബ് പോലുള്ള വെബ്‌സൈറ്റുകളൊന്നും ലഭിക്കുന്നില്ലെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചില പോണ്‍ സൈറ്റുകള്‍ സെര്‍ച്ച് ചെയ്‌തെങ്കിലും ജിയോ നെറ്റ് വര്‍ക്കില്‍ ഒരെണ്ണം പോലും ലോഡ് ആയില്ലെന്നു റെഡ്ഡിറ്റ് ഉപയോക്താക്കള്‍ പറയുന്നു. ഒരാള്‍ക്ക് മാത്രമല്ല നൂറുക്കണക്കിനാളുകള്‍ക്ക് പോണ്‍ സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാനാകുന്നില്ലെന്നു പരാതിയുണ്ട്. അതേസമയം ചിലയിടങ്ങളില്‍ വിപിഎന്‍ ഉപയോഗിച്ചാല്‍ ജിയോ നെറ്റ് വര്‍ക്കില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ ലഭിക്കുന്നുണ്ടെന്നും ഇതു പ്രാദേശിക തലത്തില്‍ ടെലികോം ശൃംഖലയിലുള്ള നിരോധനമാണെന്നും ഉപയോക്താക്കള്‍.
https://www.facebook.com/Malayalivartha